ജെറുസലേമിൽ ഭീകരാക്രമണം. 3 ഇസ്രായേലികൾ കൊല്ലപ്പെട്ടു.
ജെറുസലേം:വെടിനിർത്തൽ തുടരുന്നതിനിടെ ജറുസലേമില്‍ ഭീകരാക്രമണം. രണ്ട് അക്രമികള്‍ നടത്തിയ വെടിവെപ്പില്‍(Shooting) മൂന്ന് ഇസ്രായേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. വെയ്സ്മാന്‍ സ്ട്രീറ്റിലെത്തിയ രണ്ട് പലസ്തീന്‍ അക്രമികള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 7.40നായിരുന്നു ഭീകരാക്രമണമെന്ന്(terror attack) പോലീസ് പറഞ്ഞു. ഡ്യൂട്ടിയിലില്ലാത്ത രണ്ട് സൈനികരും സായുധരായ ഒരു സിവിലിയനും ഉടന്‍ തന്നെ അക്രമികള്‍ക്ക് നേരെ വെടിയുതിര്‍ത്തു.ഇതില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന്റെ…

