അമേരിക്കൻ തിരിച്ചടി ;85 ഇടങ്ങളിൽ ബോംബ് വർഷം .
വാഷിംഗ്ടൺ: ഇറാഖിലെയും സിറിയയിലെയും ഇറാൻ കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലേയും ഇറാഖിലേയും 85 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഇതിനുശേഷം യുദ്ധവിമാനങ്ങള്‍ മടങ്ങി. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമായിരുന്നുവെന്നും തിരിച്ചടിയുടെ ഭാഗമായി ഉണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുത്ത് വരുന്നതായി അമേരിക്ക വ്യക്തമാക്കി. കമാൻഡ് ആൻഡ് കൺട്രോൾ ആസ്ഥാനം, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ, റോക്കറ്റുകളും മിസൈലുകളും, ഡ്രോൺ, വെടിമരുന്ന് സംഭരണ കേന്ദ്രങ്ങൾ, സൈന്യവുമായോ ഗാർഡിൻ്റെ പര്യവേഷണസംഘമായ ഐആർജിസിയുടെ ഖുദ്സ് ഫോഴ്സുമായോ ബന്ധിപ്പിച്ചിട്ടുള്ള മറ്റ്…

