യു- ടേൺ അടിച്ച് മുയിസു ; ഇന്ത്യയുടെ സുരക്ഷയെ അസ്ഥിരപ്പെടുത്തില്ല.
ന്യൂഡൽഹി :ഇന്ത്യയുടെ സുരക്ഷയില്‍ വിട്ടുവീഴ്‌ച വരുത്തുന്ന ഒരു നടപടിയും തന്റെ രാജ്യം സ്വീകരിക്കില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. തൻ്റെ ആദ്യ ഉഭയകക്ഷി സന്ദർശനത്തിൽ, ‘മാലിദ്വീപ് ആദ്യം’ എന്ന നയം ഇന്ത്യയുമായുള്ള ദീർഘകാല ബന്ധത്തെ, പ്രത്യേകിച്ച് സുരക്ഷാ താൽപ്പര്യങ്ങളുടെ കാര്യത്തിൽ, തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പുനൽകി.നാല് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഇന്നലെ ഡല്‍ഹിയില്‍ എത്തിച്ചേർന്നിരുന്നു. ഇന്ത്യയുമായുള്ള നയന്ത്ര പ്രശ്നങ്ങള്‍ക്ക് പിന്നാലെ മാലദ്വീപിലെ ടൂറിസം സാമ്ബത്തിക പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലാണ് മുയിസുവിന്റെ ഇന്ത്യാ സന്ദർശനം.”മറ്റ് രാജ്യങ്ങളുമായുള്ള ഞങ്ങളുടെ ഇടപഴകലുകൾ ഇന്ത്യയുടെ സുരക്ഷാ…

