ഇന്ത്യ ചൈന മഞ്ഞുരുകുന്നു; അതിർത്തിയിൽ സുപ്രധാന തീരുമാനം.
ന്യൂഡൽഹി :ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ നിന്ന് ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന് ധാരണയിലെത്തി.സേനാ പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇതോടൊപ്പം നിയന്ത്രണ രേഖയില്‍ നിര്‍ത്തിവെച്ചിരുന്ന ഇരു രാജ്യങ്ങളുടെയും പട്രോളിങ് വീണ്ടും ആരംഭിച്ചുവെന്നും വിക്രം മിസ്രി അറിയിച്ചു.ചൈനയും ഉൾപ്പെടുന്ന ബ്രിക്സ് ഉച്ചകോടിക്കായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ സന്ദർശനത്തിൻ്റെ തലേന്നാണ് പ്രഖ്യാപനം. യഥാർത്ഥ നിയന്ത്രണ രേഖ (LAC) ചൈനയുടെയും ഇന്ത്യയുടെയും അധീനതയിലുള്ള പ്രദേശങ്ങളെ പടിഞ്ഞാറ് ലഡാക്ക്…

