കേജരിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ വൻ പ്രതിഷേധ റാലി .
ന്യൂഡൽഹി :കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ത്യ മുന്നണിയുടെ വൻ പ്രതിഷേധ റാലി. ഡല്‍ഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച മഹാറാലിയില്‍ പ്രധാനമന്ത്ര നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാംലീല മൈതാനിയില്‍ ഇന്ത്യ സഖ്യത്തിന്‍റെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നടക്കുന്ന റാലിയില്‍ 28 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുക്കുന്നത്. പാവപ്പെട്ടവരില്‍നിന്ന് ഭരണഘടനയെ തട്ടിയെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചില കോടീശ്വരന്മാരും ചേർന്ന് മാച്ച് ഫിക്സിംഗ്…

