താഴ്‌വരയിൽ വീണ്ടും ഭീകരാക്രമണം;സൈനികർക്ക് വീരമൃത്യു.
ശ്രീനഗർ:കശ്മീരിലെ കത്വയിലുണ്ടായ ഭീകരക്രമണത്തില്‍ 5 സൈനികർക്ക് വീരമൃത്യു. മരിച്ചവരില്‍ ഒരു ജൂനിയർ കമ്മീഷൻ ഓഫീസറും ഉള്‍പ്പെടുന്നു.പരുക്കേറ്റ അഞ്ച് സൈനികരെ പഠാൻ കോട്ടിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടത്തിയത്.ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് ജമ്മു കാശ്മീരിൽ നടന്നത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ ചരമവാർഷിക ദിനത്തിൽ സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് സുരക്ഷാ ഏജൻസികൾക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി…

