ഗുലാം നബി ആസാദിനെതിരെ അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ മെഹബൂബ.
ശ്രീനഗർ: പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടി (പി ഡി പി) നേതാവും ജമ്മകശ്മീർ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ലോക്സഭാ തിരഞ്ഞെടുപ്പില്‍ അനന്ത്നാഗ്-രജൗരി മണ്ഡലത്തില്‍ നിന്നും ജനവധി തേടും.മുൻ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഇതേ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്. ശ്രീനഗറില്‍ നിന്ന് വഹീദ് പാരയെയും ബാരാമുള്ള മണ്ഡലത്തില്‍ നിന്ന് ഫയാസ് മിറിനെയും പി ഡി പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉധംപൂരിലും ജമ്മുവിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പി ഡി പി അറിയിച്ചു.ദേശീയ തലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അടങ്ങുന്ന…

