ഹരിയാനയിൽ ഹാട്രിക്ക്; കാശ്മീരിൽ നിലമെച്ചപ്പെടുത്തി, മോദി പ്രഭ കെട്ടില്ല.
ഹരിയാനയിലെ ബിജെപിയുടെ ഹാട്രിക് വിജയം വികസനത്തിന്റെയും സദ്ഭരണത്തിന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് ബിജെപി ചരിത്രവിജയം നേടിയതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 90 അംഗ നിയമസഭയില്‍ ബിജെപി 48 സീറ്റ് നേടി വീണ്ടും അധികാരമുറപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഹരിയാനയില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ബിജെപി ഹാട്രിക് വിജയം നേടിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എക്സിറ്റ് പോളുകളില്‍ എല്ലാം കോണ്‍ഗ്രസ് ശരാശരി 55 സീറ്റെങ്കിലും വിജയിച്ച് 10 വര്‍ഷത്തിന് ശേഷം ഹരിയാനയില്‍ അധികാരം…

