ദൗത്യം ലക്ഷ്യത്തിലേക്ക് ;കൊടും ഭീകരൻ ഉസൈർ ഖാനെ സൈന്യം വധിച്ചു
അനന്ത്‌നാഗ്: ലഷ്‌കറെ ത്വയ്ബ കമാൻഡര്‍ ഉസൈര്‍ ഖാനെ സൈന്യം വധിച്ചു.കഴിഞ്ഞയാഴ്ച തെക്കൻ അനന്ത്‌നാഗ് ജില്ലയിലെ ഗഡോൾ വനമേഖലയിലാണ് ശക്തമായ ഏറ്റുമുട്ടൽ നടന്നത്. മൂന്ന് ഉദ്യോഗസ്ഥരുടെയും ഒരു സൈനികന്റെയും ജീവൻ അപഹരിച്ച ഏറ്റുമുട്ടൽ ജമ്മു കശ്മീരിലെ ഏറ്റവും ദൈർഘ്യമേറിയ തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിലൊന്നാണ്.ഇതിലാണ് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) കമാൻഡർ ഉസൈർ ഖാനും കൂട്ടാളിയും കൊല്ലപ്പെട്ടത്. ഏഴ് ദിവസം നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് സൈന്യം ഇയാളെ വധിച്ചത്.ഇയാളുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ആയുധം കണ്ടെടുത്തെന്നും എ.ഡി.ജി.പി വിജയകുമാര്‍ പറഞ്ഞു. ഉസൈര്‍ ഖാനെ വധിച്ചതോടെ…

