മതങ്ങളോടും വിശ്വാസങ്ങളോടുമുള്ള അസഹിഷ്ണുതയെ എതിര്‍ക്കണം.ജി 20.
ഡല്‍ഹി: മതത്തിന്റെ പേരിലുള്ള വിദ്വേഷ പ്രവര്‍ത്തനങ്ങളെ അപലപിച്ച് ജി 20യില്‍ സംയുക്ത പ്രഖ്യാപനം. വ്യക്തികള്‍, മതചിഹ്നങ്ങള്‍, വിശുദ്ധ ഗ്രന്ഥങ്ങള്‍ എന്നിവയ്ക്കെതിരായ എല്ലാ മത വിദ്വേഷ പ്രവര്‍ത്തനങ്ങളെയും ജി20 അപലപിച്ചു.മതങ്ങളോടും വിശ്വാസങ്ങളോടുമുള്ള അസഹിഷ്ണുതയെ എതിര്‍ക്കണം. അക്രമങ്ങളെയും വേര്‍തിരിവിനെയും അനുവദിക്കില്ലെന്നും ഉച്ചകോടി സംയുക്തമായി പ്രഖ്യാപിച്ചു. അതേസമയം ഉച്ചകോടിയില്‍ ഇന്ത്യ – ഗള്‍ഫ് – യൂറോപ്പ് സാമ്ബത്തിക ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മോദി വ്യക്തമാക്കി. സാമ്ബത്തിക ഇടനാഴി അടുത്ത തലമുറക്കായി അടിത്തറ പാകുമെന്നും…

