ഇസ്രായേൽ അക്രമത്തിൽ ഹമാസിന്റെ ഇൻറലിജൻസ് ഡെപ്യൂട്ടി കമാൻഡർ കൊല്ലപ്പെട്ടു.
ടെല്‍ അവീവ് : ഗാസ മുനമ്ബില്‍ നടന്ന ആക്രമണത്തില്‍ ഹമാസിന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി ഹെഡ് ഷാദി ബറൂദ് കൊല്ലപ്പെട്ടു .ഒക്‌ടോബര്‍ ഏഴിന് തെക്കൻ ഇസ്രായേലില്‍ ഹമാസ് നേതാവ് യഹ്‌യ സിൻവാറുമായി ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്തത് ബറൂദ് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ബറൂദ് മുമ്ബ് ഖാൻ യൂനിസ് പ്രദേശത്ത് ബറ്റാലിയൻ കമാൻഡറായി സേവനമനുഷ്ഠിക്കുകയും ഹമാസ് ഗ്രൂപ്പിന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റില്‍ മറ്റ് റോളുകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കൂടാതെ “ഇസ്രായേല്‍ പൗരന്മാര്‍ക്കെതിരെ നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനും…

