ഇന്ത്യയിൽ നിന്നും ഭൂട്ടാനിലേക്ക് ഇനി ട്രെയിനിൽ യാത്ര ചെയ്യാം.
ഭൂട്ടാൻ: ഇന്ത്യ-ഭൂട്ടാൻ ആദ്യ അന്താരാഷ്ട്ര ട്രെയിൻ സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നു. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനത്തേക്കുള്ള റെയില്‍പാത നിര്‍മ്മാണത്തിനായി ഇന്ത്യ 120 ബില്യണ്‍ ഡോളര്‍ അനുവദിച്ചു.ഇന്ത്യ-ഭൂട്ടാന് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര റെയില്‍പാത എന്ന ഖ്യാതിയോടെയാകും ഈ പദ്ധതി പൂര്‍ത്തിയാകുന്നത്. ഏകദേശം 57.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റെയില്‍ പാതയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. 2026-ലേക്ക് പദ്ധതി പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളിലെയും ചരക്കുകളുടെ കയറ്റുമതി, വ്യാപാര-വ്യവസായങ്ങള്‍, ടൂറിസം എന്നിവയ്ക്ക് പുതിയ ട്രെയിൻ സര്‍വീസ് വരുന്നതോടുകൂടി കുതിപ്പ്…

