ഖലിസ്ഥാൻ വാദത്തിനെതിരെ ഒന്നിക്കണം;എം എസ് ബിട്ട.
ന്യൂഡല്‍ഹി: കാനഡയുടെ ഇന്ത്യാ വിരുദ്ധ നടപടിക്കെതിരെ സിഖ് നേതാവും അഖിലേന്ത്യാ ആന്റി ടെററിസ്റ്റ് ഫ്രണ്ട് ചെയര്‍മാനുമായ എം.എസ് ബിട്ട.ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുളള കനേഡിയൻ ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ വെച്ചുപെറുപ്പിക്കില്ല. ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭംഗം വരുത്തുന്ന നിലപാടുകളെ സിഖ് സമുദായം ഒരുമിച്ച് നേരിടുമെന്നും ഖലിസ്ഥാൻ ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ലെന്നും ബിട്ട പറഞ്ഞു. ‘ഇന്ത്യയെ തകര്‍ക്കുന്നതിനോ വിഭജിക്കുന്നതിനോ വേണ്ടിയുളള അജണ്ടയുടെ ഭാഗമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ അതിനെ വെച്ചുപെറുപ്പിക്കില്ല. കനേഡിയൻ ഗവണ്മെന്റ് ഇത്തരത്തിലുളള ഇന്ത്യാ വിരുദ്ധ നയങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഖലിസ്ഥാൻ വോട്ടിന് വേണ്ടിയാണ് കനേഡിയൻ…

