നൈജറിൽ തീവ്രവാദി ആക്രമണത്തിൽ 12 ഓളം പട്ടാളക്കാർ മരിച്ചു ;തിരിച്ചടിയിൽ 100 തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട് .
നിയാമി: നൈജറില്‍ നൂറിലധികം ജിഹാദിസ്റ്റുകളെ വധിച്ചതായി പട്ടാളഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു പട്ടണത്തില്‍ മോട്ടോര്‍ സൈക്കിളുകളിലെത്തിയ നൂറുകണക്കിനു ജിഹാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 പട്ടാളക്കാര്‍ കൊലചെയ്യപ്പെട്ടിരുന്നു. ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടപ്പോൾ മറ്റ് അഞ്ച് സൈനികർ തിരിച്ചടി നൽകുന്നതിനിടെ റോഡപകടത്തിൽ മരിച്ചു. പ്രത്യാക്രമണത്തിൽ നൂറിലധികം തീവ്രവാദികൾ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി പറഞ്ഞു. ജൂലൈയിൽ സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം സൈന്യത്തിന് നേരെ ജിഹാദി ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്.അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും ബന്ധമുള്ള തീവ്രവാദികളാണ്…

