മൻമോഹൻ സിങ് അന്തരിച്ചു; 7 ദിവസത്തെ ദുഃഖാചരണം.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തില്‍ അനുശോചിച്ച്‌ രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും.സംസ്കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിട്ടുള്ളത്. മകള്‍ അമേരിക്കയില്‍ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും മൻമോഹൻ സിങിന്‍റെ സംസ്കാരം. വ്യാഴാഴ്ച രാത്രി 9.51നാണ് ദില്ലി എയിംസില്‍ മൻമോഹൻ സിംഗിന്‍റെ മരണം സ്ഥിരികരിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി…

Read More

ഷെയ്ഖ് ഹസീനയെ കൈമാറണം; ബംഗ്ലാദേശ്.

ധാക്ക :മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്. വിചാരണയ്ക്കായി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടതായും നയതന്ത്ര സന്ദേശം അയച്ചതായും ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈൻ വ്യക്തമാക്കി. ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണലാണ് ബംഗ്ലാദേശിലുണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനും വംശഹത്യയ്ക്കും എതിരായ കുറ്റങ്ങള് ഹസീനയ്ക്കും മുൻ കാബിനറ്റ് മന്ത്രിമാർക്കും ഉപദേഷ്ടാക്കള്‍ക്കും സൈനിക, സിവില്‍ ഉദ്യോഗസ്ഥർക്കുമെതിരെ ചുമത്തിയത്. ഇവർക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യം വിട്ട മുൻ…

Read More

ഇവിഎമ്മുകളെ ചോദ്യം ചെയ്യുന്നത് ശരിയല്ല; ഒമർ അബ്ദുള്ള.

ന്യൂഡൽഹി :പരാജയപ്പെടുമ്പോൾ മാത്രം ഇവിഎമ്മുകളെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറൻസിൻ്റെ വൈസ് പ്രസിഡൻ്റും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. വാർത്താ ഏജൻസിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമർശം. വോട്ടിങ് രീതിയെ ചോദ്യം ചെയ്യുന്നതില്‍ സ്ഥിരത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും സഖ്യകക്ഷികളും ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) വിശ്വാസ്യതയെക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ബാലറ്റ് വോട്ടിങിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമ്ബോഴാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം. ‘ഇവിഎമ്മുകള്‍ ഉപയോഗിച്ച്‌ നടത്തിയ തിരഞ്ഞെടുപ്പില്‍ നൂറിലധികം പാർലമെൻ്റ്…

Read More

താലിബാൻ സർക്കാറിലെ പ്രമുഖൻ കൊല്ലപ്പെട്ടു.

കാബൂൾ :താലിബാൻ സർക്കാരിന്റെ അഭയാർഥി കാര്യമന്ത്രിയും മുൻ  ഭീകരനുമായ ഖലീല്‍ ഹഖാനി കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.അഭയാർത്ഥി മന്ത്രാലയത്തിലുണ്ടായ ചാവേർ സ്‌ഫോടനത്തില്‍ ഹഖാനിയും നാല് അംഗരക്ഷകരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് . ഹഖാനി ശൃംഖലയിലെ മുതിർന്ന അംഗവും താലിബാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ ബന്ധുവുമാണ് ഖലീല്‍ ഹഖാനി. അഫ്ഗാനിസ്ഥാനിലേക്ക് വരുന്ന അഭയാർത്ഥികളുടെ പ്രശ്നങ്ങള്‍ ഖലീലാണ് കൈകാര്യം ചെയ്തിരുന്നത് . സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് താലിബാൻ അധികൃതർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഹഖാനിയെ…

Read More

അസമിൽ ബീഫ് ഔട്ട്.

ഗുവാഹട്ടി :ആസാമിൽ ബീഫ് നിരോധിച്ചു. ഇതുസംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ് അറിയിച്ചത്. ബീഫ് കഴിക്കുന്നത് സംബന്ധിച്ച്‌ നേരത്തെ ആസാമിലുണ്ടായിരുന്ന നിയമം ഭേതഗതിചെയ്താണ് പുതിയ തീരുമാനം. നേരത്തെ ക്ഷേത്ര പരിസരത്ത് ബീഫ് വിളമ്ബുന്നതിന് നിരോധനമുണ്ടായിരുന്നു. “അസമിലെ റസ്റ്റാറന്‍റുകളിലോ ഹോട്ടലുകളിലോ പൊതുപരിപാടിയിലോ പൊതുസ്ഥലലത്തോ ബീഫ് വിളമ്ബരുതെന്ന് തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം മാത്രമായിരുന്നു ബീഫിന് നിരോധനം. എന്നാല്‍ ഇപ്പോഴത് സംസ്ഥാന വ്യാപകമായി നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നു” -മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ട്വീറ്റ്, റീട്വീറ്റ്…

Read More

പഞ്ചാബ് മുൻ മുഖ്യമന്ത്രിക്ക് നേരെ വെടിവെപ്പ്.

ചണ്ഡീഗഡ്:ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ് ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം.സുവര്‍ണക്ഷേത്രത്തിനുള്ളില്‍ വച്ച്‌ ഇന്ന് രാവിലെയായിരുന്നു സംഭവം. മതനിന്ദാക്കുറ്റത്തിന് പുരോഹിതസഭയായ അകാല്‍ തഖ്ത് വിധിച്ച ശുചീകരണപ്രവൃത്തിക്കായി സുവര്‍ണ ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു ആക്രമണം. വീല്‍ ചെയറിലായിരുന്നു സുഖ്ബീര്‍ സിങ് ബാദല്‍. വെടിയുതിര്‍ത്തയാളെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കീഴ്‌പ്പെടുത്തി. തലനാരിഴ വ്യത്യാസത്തില്‍ ബാദല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. നരേന്‍സിങ് ചൗര എന്നയാളെ പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. നേരത്തെയും ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ…

Read More

ഇന്ത്യൻ തീരത്ത് ആയിരക്കണക്കിന് കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു.

പോര്‍ട് ബ്ലെയര്‍: ആന്‍ഡമാന്‍ നികോബാര്‍ ദ്വീപിനടുത്ത് വന്‍ മയക്കു മരുന്നു വേട്ട. മ്യാന്‍മാര്‍ പൗരന്മാര്‍ സഞ്ചരിച്ചിരുന്ന ബോട്ടില്‍നിന്നും തീരസംരക്ഷണസേനയാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. കോടിക്കണക്കിന് രൂപ വിലവരുന്ന മെതാംഫെറ്റാമിനാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ആറ് മ്യാന്‍മാര്‍ സ്വദേശികള്‍ അറസ്റ്റിലായി. സനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. 6000 കിലോഗ്രാമോളം വരുന്ന മയക്കുമരുന്നാണ് ബോട്ടില്‍ നിന്നും പിടിച്ചെടുത്തത്. അേന്താരാഷ്ട്ര വിപണിയില്‍ കോടിക്കണക്കിന് രൂപ വിലവരുന്നതാണ് മെതാംഫെറ്റാമൈന്‍. രണ്ടുകിലോ വീതമുള്ള 3000 പാക്കറ്റുകളിലാക്കിയ നിലയിലാണ് ലഹരിശേഖരം കണ്ടെത്തിയത്. കഴിഞ്ഞ…

Read More

രാഷ്ട്രീയ തന്ത്രജ്ഞന് കാലിടറി ;പ്രശാന്ത് കിഷോറിന് കനത്ത തോൽവി.

പ്രശാന്ത് കിഷോറിന്റെ് ജന്‍ സൂരജ് പാര്‍ട്ടിയക്ക് വന്‍ തോല്‍വി .ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ പാർട്ടിക്കാണ് ബീഹാറിൽ വൻ തിരിച്ചടി നേരിട്ടത്.ബീഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും കെട്ടിവെച്ച തുക നഷ്ടമായി .ഇമാംഗഞ്ച് , ബെലഗഞ്ച്, രാംഗഡ്, തരാരി മണ്ഡലങ്ങളില്‍ നിന്ന് യഥാക്രമം ജിതേന്ദ്ര പാസ്വാൻ, മുഹമ്മദ് അമാജദ്, സുശീല്‍ കുമാർ സിങ്, കിരണ്‍ സിങ് എന്നിവരെയാണ് ജൻ സൂരജ് പാർട്ടി മത്സരിപ്പിച്ചത്. ഒക്‌ടോബർ രണ്ടിനു പ്രശാന്ത് കിഷോർ തന്റെ പാർട്ടി…

Read More

സോറന് ഭരണത്തുടർച്ച;ബിജെപി തന്ത്രങ്ങൾ തകർന്നടിഞ്ഞു.

സോറിന് ഭരണത്തുടർച്ച;ബിജെപി തന്ത്രങ്ങൾ തകർന്നടിഞ്ഞു. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധികാരത്തിലേക്ക്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) ഹേമന്ത് സോറന്‍ 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബര്‍ഹെയ്ത് സീറ്റില്‍ വിജയിച്ചു, ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ഗാംലിയേല്‍ ഹെംബ്രോമിനെ പരാജയപ്പെടുത്തി. സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജാര്‍ഖണ്ഡിലെ 81 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ തുടരുമ്ബോള്‍, ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 57 സീറ്റുകളിലും…

Read More

കൂറ്റൻ മുന്നേറ്റവുമായി മഹായുതി ;തകർന്നടിഞ്ഞ് കോൺഗ്രസ് സഖ്യം.

മുംബൈ:തകർന്നടിഞ്ഞ് കോൺഗ്രസ് സഖ്യം.നഷ്ടമായത് ലോകസഭ ഇലക്ഷനിൽ നേടിയ മുൻതൂക്കം, ഈ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യം മികച്ച ലീഡ് നേടിയിരുന്നു, അതോടെ തുടര്‍ന്നു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തകർപ്പൻ വിജയം നേടാൻ കഴിയുമെന്നാണ് കോൺഗ്രസ് ,ഉദ്ധവ് പക്ഷത്തിന്റെ ശിവസേന ശരത്ത് അവർ നേതൃത്വം കൊടുക്കുന്ന എൻസിപി സഖ്യം കരുതിയത്.മഹാരാഷ്ട്രയില്‍ 48 ലോക്സഭാ സീറ്റുകളാണുള്ളത്, അതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി 30 സീറ്റുകള്‍ നേടിയിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് വെറും…

Read More