ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജോ ബൈഡൻ രണ്ടുദിവസം മുന്നേ ഇന്ത്യയിൽ എത്തും.
ന്യൂഡല്‍ഹി: രാജ്യത്ത് ഈ മാസം ഒമ്ബതിനും പത്തിനും നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഏഴിന് വ്യാഴാഴ്ച ഇന്ത്യയിലെത്തുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.യുക്രയ്ൻ യുദ്ധമടക്കം ആഗോള വിഷയങ്ങളില്‍ അദ്ദേഹം പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തും. ഇന്ത്യ, അമേരിക്ക, കാനഡ, റഷ്യ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവ ഉള്‍പ്പെടെ 19 രാജ്യങ്ങളും യൂറോപ്യൻ യൂനിയനും കൂടിച്ചേര്‍ന്നതാണ് ജി20 കൂട്ടായ്മ. സെപ്റ്റംബര്‍ എട്ടിനാണ് മോദിയുമായി ബൈഡൻ കൂടിക്കാഴ്ച നടത്തുക. ഉച്ചകോടിയില്‍ ഊര്‍ജ പരിവര്‍ത്തനം, കാലാവസ്ഥാ വ്യതിയാനം, പരിഹാരമാര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള…

