സ്വർണക്കടത്ത്;അഫ്ഗാൻ നയതന്ത്രജ്ഞ രാജിവച്ചു.
ഡല്‍ഹി: സ്വർണക്കടത്ത് ആരോപണത്തിന് പിന്നാലെ ഇന്ത്യയിലെ അഫ്ഗാൻ നയതന്ത്രജ്ഞ രാജിവച്ചു. മൂന്ന് വർഷത്തോളമായി മുംബൈയില്‍ കൗണ്‍സില്‍ ജനറലായും കഴിഞ്ഞൊരു വർഷമായി ആക്ടിംഗ് അബാസഡറുമായി സേവനമവുഷ്ഠിക്കുന്ന സാക്കിയ വാർദക് ആണ് രാജിവച്ചത്.കഴിഞ്ഞ ഒരു വർഷത്തോളമായി താൻ വ്യക്തിപരമായി നിരവധി ആക്രമണങ്ങള്‍ക്കും അപകീർത്തികള്‍ക്കും ഇരയാകുന്നുവെന്നും ഇതിനെ തുടർന്നാണ് രാജിയെന്നും വാർദക് എക്സില്‍ കുറിച്ചു. അഫ്ഗാൻ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രതിസന്ധികളെ ലോകത്തെ അറിയിക്കുന്നതിനും തന്റെ ജോലിയെയും ഇത് സാരമായി ബാധിച്ചുവെന്നും അവർ പറഞ്ഞു. രാജി വച്ചെങ്കിലും മാറ്റത്തിനായി വാദിക്കുന്നതിനുള്ള പ്രതിബദ്ധത…

