ഒളിമ്പിക്‌സ്: രോഹൻ ബൊപ്പണ്ണയും ശ്രീറാം ബാലാജിയും പുറത്തായി.
പാരിസ്:ഒളിമ്ബിക്സ് പുരുഷ ഡബിള്‍സ് ടെന്നീസില്‍ ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ, എൻ.ശ്രീറാം ബാലാജി സഖ്യത്തിന് തോല്‍വി. ഫ്രാൻസിന്റെ ഗെയ്ല്‍ മോണ്‍ഫില്‍സ്, എഡ്വാർഡ് റോജർ-വാസ്സെലിൻ സഖ്യമാണ് ഇന്ത്യൻ താരങ്ങളെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചത്.ഒരു മണിക്കൂറും 16 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ 7-5, 6-2 എന്ന സ്കോറിനായിരുന്നു ഫ്രഞ്ച് സഖ്യത്തിന്റെ ജയം. അടുത്ത റൗണ്ടില്‍ രണ്ടാം സീഡ് ജർമൻ സഖ്യത്തെയായിരിക്കും ഇരുവരും നേരിടുക. ആദ്യ സെറ്റിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യൻ സഖ്യം പിന്നിലേക്ക് പോയിരുന്നു. 2-4 എന്ന സ്കോറിനായിരുന്നു സഖ്യം പിന്നില്‍…

