ഇസ്രായേൽ സൈന്യത്തിന്റെഓപ്പറേഷൻവിജയം ;ഒരു സൈനികയെ രക്ഷപ്പെടുത്തി.
ഗാസ:ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നടത്തിയ ഓപ്പറേഷനിലൂടെ ഒരു വനിതാ സൈനികയെ മോചിപ്പിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. “ഒക്‌ടോബർ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയതിന് ശേഷം ഇന്നലെ രാത്രി സൈനികൻ ഒറി മെഗിദിഷിനെ കര ഓപ്പറേഷനിൽ വിട്ടയച്ചു,” സൈന്യം പ്രസ്താവനയിൽ പറഞ്ഞു.പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് മെഗിദിഷിന്റെ ഒരു ഫോട്ടോ പുറത്തുവിട്ടു ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപനം ഉടനുണ്ടാകില്ലെന്നും, അത് അത് ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാകുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തിനാണ് ഇസ്രായേൽ…

