ചാണ്ടി ഉമ്മൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം : പുതുപ്പള്ളിയില്‍ വിജയം നേടിയ ചാണ്ടി ഉമ്മൻ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിയോടെയായിരുന്നു ദൈവനാമത്തില്‍ സത്യപ്രതിജ്ഞ.അതിരാവിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും വിവിധ ആരാധനാലയങ്ങളിലെത്തി പ്രാര്‍ത്ഥന നടത്തിയാണ് ചാണ്ടി നിയമസഭയിലേക്കെത്തിയത്. ഡസ്കില്‍ കയ്യടിച്ചായിരുന്നു പ്രതിപക്ഷം ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ സ്വീകരിച്ചത്. ഉമ്മൻചാണ്ടിയുടെ പേന കരുതലോര്‍മ്മയായി അമ്മ മറിയാമ്മ ചാണ്ടി ഉമ്മന് നല്‍കി. അപ്പയുടെ ഛായാചിത്രത്തില്‍ കൈകൂപ്പി പ്രാര്‍ത്ഥന നടത്തിയ ശേഷം, ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെത്തി തേങ്ങയുടച്ചു. ആറ്റുകാലിലും സന്ദര്‍ശനം നടത്തി. അവിടെ നിന്നും…

Read More

മോഡി സർക്കാർ ചരിത്രത്തെ തിരസ്കരിച്ചു. ടീസ്റ്റ സെതല്‍വാദ്.

തൃശ്ശൂർ :മോദി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍നിന്ന് ഡാര്‍വിനെയും ഗാന്ധിജിയെയും മൗലാന ആസാദിനെയും ഗുജറാത്ത് കലാപത്തെയും ഒഴിവാക്കിയപ്പോള്‍ കേരള സര്‍ക്കാര്‍ യഥാര്‍ഥ ചരിത്രത്തെ സമൂഹത്തിലേക്കെത്തിക്കുകയായിരുന്നുവെന്ന് ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ്.കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മണിപ്പൂരിലെ സംഭവങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ജനങ്ങളുടെ പണമുപയോഗിച്ച്‌ രാജ്യാന്തര സമ്മേളനം ആഘോഷിക്കുകയാണെന്നും ജി 20യെ പരിഹസിച്ച്‌ അവര്‍ പറഞ്ഞു.

Read More

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തന്നെ;ആവേശത്തിൽ യുഡിഎഫ് .

പുതുപ്പള്ളിയി ചാണ്ടി ഉമ്മൻ തന്നെ;ആവേശത്തിൽ യുഡിഎഫ് . കോട്ടയം: പുതുപ്പള്ളിയില്‍ വൻ ഭൂരിപക്ഷത്തിലേക്ക് കുതിച്ച്‌ ചാണ്ടി ഉമ്മൻ. വോട്ടെണ്ണല്‍  ഉമ്മൻ ചാണ്ടിയുടെ ഇതുവരെയുള്ള റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 എന്ന സംഖ്യ ചാണ്ടി ഉമ്മൻ മറികടന്നു. 36000 ത്തിൽ പരം വോട്ടാണ് ചാണ്ടി ഉമ്മൻ നേടിയത്.ഇടത് സ്ഥാനാർത്ഥിയായ ജയ്ക്ക് സി തോമസാണ് പ്രധാന എതിരാളി എൻ ഡി എ സ്ഥാനാർത്ഥി തീർത്തും നിറം മങ്ങിയ പ്രകടമാണ് പുതുപ്പള്ളിയിൽ കാഴ്ച വച്ചത്.

Read More

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതി; പ്രതി അറസ്റ്റിൽ .

കൊച്ചി :പാലക്കാട്ടും തൃശൂരും മാറി മാറി കൂടിയാലോചനയും ആസൂത്രണവും , ഐഎസ്‌ഐഎസ് തൃശൂര്‍ മൊഡ്യൂള്‍ നേതാവ് സയീദ് നബീല്‍ അഹമ്മദ് ചെന്നൈയില്‍ അറസ്റ്റില്‍. എൻഐഎയുടെ പിടിയിലായത് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കവേ .രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഐഎസ്‌ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ) തൃശൂര്‍ മൊഡ്യൂള്‍ നേതാവിനെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തുവെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറിയിച്ചു.ഒളിവിലായിരുന്ന സയീദ് നബീല്‍ അഹമ്മദ് എന്നയാളെയാണ് എൻഐഎയുടെ പ്രത്യേക സംഘം പിടികൂടിയത്. തമിഴ്നാട്ടിലും കര്‍ണാടകയിലുമായി പല സ്ഥലങ്ങളില്‍…

Read More

ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഭക്തജനങ്ങള്‍ ശ്രീകൃഷ്ണ സങ്കല്‍പത്തെ നെഞ്ചേറ്റുന്നത്.ഈ ശ്രീകൃഷ്ണ ജയന്തി സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read More

300 കോടിയുടെ ഹവാല ഇടപാട് കേരളത്തിൽ അഞ്ചുപേർ ഇ ഡി കസ്റ്റഡിയിൽ .

എറണാകുളം: കേരളത്തില്‍ നടന്ന 300 കോടി രൂപയുടെ അന്താരാഷ്ട്ര ഹവാല ഇടപാടില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.കോട്ടയം സ്വദേശികളായ വി എസ് സുരേഷ് ബാബു,എ കെ ഷാജി, ഏറ്റുമാനൂര്‍ സ്വദേശി മുഹമ്മദ്‌ ഷിബു മുഹമ്മദ്‌ ഷിജു,, എറണാകുളം സ്വദേശി സിറാജ് എന്നിവരെ ആണ് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തടങ്കലിലാക്കിയത്.ഈ മാസം മൂന്നിന് കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോഫെ പോസ പ്രകാരം തിരുവനന്തപുരം സെൻട്രല്‍ ജയില്‍ അടച്ചു. പ്രതികള്‍ ഫോറെക്സ് മണി എക്സ്ചേഞ്ച്,…

Read More

കൊച്ചിൻ ഷിപ്പിയാഡിന് വമ്പൻ വിദേശ ഓർഡർ ;ലഭിച്ചത് 1050 കോടിയുടെ നിർമ്മാണ കരാർ.

ഉള്‍ക്കടലിലെ കാറ്റാടിപ്പാടങ്ങളിലെത്തി അവയുടെ നിര്‍മാണവും അറ്റകുറ്റപ്പണിയും കാര്യക്ഷമമായി നടത്താന്‍ ശേഷിയുള്ളതാകും രണ്ട് കപ്പലും. കൂറ്റന്‍ കാറ്റാടിയന്ത്രങ്ങളിലേക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ നടപ്പാത, 150 പേര്‍ക്ക് യാത്ര ചെയ്യാനും താമസിക്കാനും സൗകര്യം എന്നിവ ഈ കപ്പലുകളുടെ സവിശേഷതയാണ്.പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന കാറ്റാടിപ്പാടങ്ങള്‍ യൂറോപ്പിലെ ഉള്‍ക്കടലുകളില്‍ വ്യാപകമായി സ്ഥാപിക്കപ്പെടുന്നുണ്ട്.ഇവയുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ഉപയോഗിക്കാവുന്ന കപ്പലുകള്‍ നിലവില്‍ ചൈനയിലും യൂറോപ്പിലുമാണ് പ്രധാനമായും നിര്‍മിക്കുന്നത്. കൊച്ചി കപ്പല്‍ശാലയുടെ കുതിപ്പിന് കരാര്‍ കൂടുതല്‍ ഗുണം ചെയ്യും.ഇത്തരം കപ്പലുകള്‍ നിര്‍മിക്കാനുള്ള കൂടുതല്‍ കരാറുകള്‍ വരും വര്‍ഷങ്ങളില്‍ ലഭിക്കുമെന്നാണ്…

Read More

കേരള വേണ്ട ഇനി കേരളം ; കേന്ദ്രത്തോട് കേരള നിയമസഭ.

കേരള വേണ്ട ഇനി കേരളം ; കേന്ദ്രത്തോട് കേരളം.തിരുവനന്തപുരം:സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐകകണേ്ഠ്യന പാസാക്കി.മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന അനുസരിച്ച്‌ ഇതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.പ്രമേയം പാസാക്കിയതോടെ ‘കേരള’ എന്നുള്ളത് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും മലയാളത്തിലും പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.

Read More

കടുപ്പിച്ച് ഇ ഡി ;എ സി മൊയ്തീൻ കുടുക്കിലേക്ക് .

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻ മന്ത്രി എ സി മൊയ്‌തീനെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് . കോടികളുടെ ബിനാമി ലോണുകള്‍ക്കായി എ സി മൊയ്‌തീൻ എംഎല്‍എ . പാവങ്ങളുടെ ഭൂമി പണയപ്പെടുത്തുകയും ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പോലും വായ്‌പകള്‍ അനുവദിച്ചതായും കണ്ടെത്തി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം 22/08/2023 ന് കേരളത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയതായും ഇഡി  വ്യക്തമാക്കി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ…

Read More

സെന്തിൽ ബാലാജിയുടെ സഹോദരനെ കൊച്ചിയിൽ അറസ്റ്റു ചെയ്തു.

കൊച്ചി:അഴിമതി കേസില്‍ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാര്‍ കൊച്ചിയില്‍ പിടിയില്‍.ചെന്നൈയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോകിനെ പിടികൂടിയത്. സെന്തില്‍ ബാലാജി അറസ്റ്റിലായതിന് പിന്നാലെ നാല് തവണ ഇ.ഡി നോട്ടീസ് അയച്ചിട്ടും അശോക് കുമാര്‍ ഹാജരായിരുന്നില്ല. പിന്നാലെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.വൈകിട്ടോടെ ചെന്നൈയില്‍ എത്തിക്കുന്ന അശോകനെ, നാളെ കോടതിയില്‍ ഹാജരാക്കും. രണ്ടു ദിവസങ്ങള്‍ക്കു മുമ്ബ് അശോക് കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഇഡി മരപ്പിച്ചിരുന്നു. 2.49 കോടി രൂപയുടെ കരൂരിലെ…

Read More