ടി പി വധകേസ്  പ്രതികളുടെ ശിക്ഷയിൽ മാറ്റം; പ്രതികൾക്ക് ഇരട്ട ജീവപര്യന്തം,പരോൾ ഇല്ല.

എറണാകുളം: ടി പി കേസ്  പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഉയർത്തി.ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി. 1,2,3,5,7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ഒന്നുമുതല്‍ 8 വരെ പ്രതികള്‍ക്കും പതിനൊന്നാം പ്രതിക്കും 20 വർഷം കഠിന തടവും വിധിച്ചു. നേരത്തെ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാംപ്രതിയുടെയും ശിക്ഷയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. 2044 വരെ, അഥവാ 20 വർഷം ഈ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാർ,…

Read More

വയനാട്ടിലെ വന്യജീവി ആക്രമണം: സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ പന്താടരുത്- ജോണ്‍സണ്‍ കണ്ടച്ചിറ.

പുല്‍പ്പള്ളി: വയനാട്ടില്‍ വന്യജീവി ആക്രമണം അതിഭീകരമായി തുടരുകയാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെ ജീവന്‍ പന്താടരുതെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വള്ളച്ചാലില്‍ പോള്‍ (52) ന്റെ വസതയിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികില്‍സ ഉറപ്പാക്കാന്‍ കഴിയുന്ന ആശുപത്രികള്‍ പോലും വയനാട്ടിലില്ല. കൃത്യസമയത്ത് ചികില്‍സ നല്‍കാന്‍ കഴിയാത്ത സര്‍ക്കാരും ആരോഗ്യവകുപ്പുമാണ് യഥാര്‍ഥ കൊലയാളി. കാട്ടാനയുടെ പരിക്കേറ്റ പോളിനെ മാനന്തവാടി മെഡിക്കല്‍…

Read More

ആനയുടെ അക്രമത്തിൽ മാവോയിസ്റ്റിന് പരിക്ക്; സംഘാംഗങ്ങൾ ഉപേക്ഷിച്ചു.

കണ്ണൂർ : മാവോയിസ്റ്റ് പ്രവർത്തകനെ കാട്ടാന ആക്രമിച്ചു.ഗുരുതരമായി പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച്‌ മറ്റുള്ളവര്‍ കടന്നു കളഞ്ഞു. കര്‍ണാടക ചിക്കമംഗലൂര്‍ സ്വദേശി സുരേഷിനാണ് കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഇയാളെയും കൊണ്ടു ആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ എത്തിയത്. ചപ്പിലി കൃഷ്ണന്‍ എന്നയാളുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. പരുക്കേറ്റയാളെ ചപ്പിലി കൃഷ്ണന്റെ വീട്ടില്‍ ഉപേക്ഷിച്ചതിനു ശേഷം അരിയും സാധങ്ങളും വാങ്ങി സംഘം പിന്നീട് മടങ്ങുകയായിരുന്നു. ആറംഗ സംഘമാണ് ഉണ്ടായിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. സുരേഷിനെ പൊലിസും…

Read More

എക്സാലോജിക് ;കേസ് വിധി പറയാൻ മാറ്റി.

ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്റെ കമ്ബനിയായ എക്സാലോജികിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി വിധി പറയാനായി കർണാടക ഹൈക്കോടതി മാറ്റി.അതുവരെ കടുത്ത നടപടികള്‍ പാടില്ലെന്ന് എസ്‌എഫ്‌ഐഒയ്ക്ക് കോടതി നിർദേശം നല്‍കി. അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് എസ്‌എഫ്‌ഐഒയോട് കോടതി ചോദിച്ചു. എക്സാലോജിക് രേഖകള്‍ ഹാജരാക്കാൻ സമയം നീട്ടി ചോദിച്ചിട്ടുണ്ട് എന്നായിരുന്നു എഎസ്ജിയുടെ മറുപടി. കോടതി ഉത്തരവ് വരുന്നത് വരെ അറസ്റ്റിലേക്ക് നീങ്ങരുതെന്ന് നിർദേശിച്ച കോടതി എസ്‌എഫ്‌ഐഒ ചോദിച്ച രേഖകള്‍ കൊടുക്കണമെന്ന് എക്സാലോജികിനോടും…

Read More

വയനാട്ടിൽവയനാട്ടിൽ കാട്ടാനയുടെ അക്രമണം; വൻ പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ.

കൽപ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇന്ന് രാവിലെയാണ് വയനാട് മാനന്തവാടിക്കടുത്ത് ഭീതി വിതച്ച് കാട്ടാന എത്തിയത്. അതിര്‍ത്തി മേഖലയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയിലാണ് തമ്പടിച്ചത്. തുടര്‍ന്ന് വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത കാട്ടാന അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പടമല സ്വദേശി അജിയാണ് മരിച്ചത്.കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയില്‍ എത്തിയത്. ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു….

Read More

മാസപ്പടി വിവാദത്തിൽ കേന്ദ്ര നടപടി തുടങ്ങി.

എറണാകുളം :  മാസപ്പടി വിവാദത്തിൽ നടപടിയുമായി എസ് എഫ് ഐ ഒ. വീണ വിജയൻ്റെ എക്സലോജിക്കൽ അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ കേന്ദ്ര ഏജൻസി ആലുവയിലെ സി എം എൽ ആസ്ഥാനത്ത് റെയ്ഡ് തുടങ്ങി. എസ് എഫ് ഐ ഒ ഡയറക്ടർ എം അരുൺ പ്രസാദിൻ്റെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് എസ് ഐ എം ആർഎൽ ഓഫീസ് ഉദ്യോഗസ്ഥർ എത്തിയതിനുപിന്നാലെ റെയ്ഡ് ആരംഭിച്ചത്. സി എം ആര്‍ എല്ലിന്റെ കോര്‍പ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. വിശദ പരിശോധനകളാണ് സംഘം…

Read More

ബ്രഹ്മഗിരി സൊസൈറ്റിക്ക് വായ്പ നൽകിയവർക്ക് ഇൻകം ടാക്സ് നോട്ടീസ് .

കല്‍പറ്റ: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്ക് നിക്ഷേപമായും വായ്പയായും വന്‍ തുക നല്‍കിയവർക്ക് നോട്ടീസ് അയച്ച്‌ ആദായ നികുതി വകുപ്പ്.സൊസൈറ്റിക്ക് 2021-22 സാമ്ബത്തിക വര്‍ഷം ലഭ്യമാക്കിയ തുകയുടെ സ്രോതസ്സ് വെളിപ്പെടുത്തുന്നതിനടക്കമാണ് നോട്ടീസ് അയച്ചുതുടങ്ങിയത്. 1961ലെ ആദായ നികുതി നിയമം സെക്ഷന്‍ 133(6) പ്രകാരമാണ് നോട്ടീസ്. ബ്രഹ്മഗിരി സൊസൈറ്റിയുടെ വിവിധ പ്രോജക്ടുകളില്‍ ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ചവരാണ് ഇവരില്‍ അധികവും. നടത്തുന്ന ബിസിനസിനെക്കുറിച്ചുള്ള വിവരണം, സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയതിന്റെ ലഡ്ജര്‍ കോപ്പി, ബാങ്ക് സ്റ്റേറ്റ്‌മെന്റ് പകര്‍പ്പ് തുടങ്ങിയ രേഖകളും…

Read More

രഞ്ജിത്ത് ശ്രീനിവാസ് കൊലക്കേസ് :മുഴുവൻ പ്രതികൾക്കും വധശിക്ഷ.

ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വക്കറ്റ് രഞ്ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 15 പ്രതികൾക്കും വധശിക്ഷ. രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസിൻ്റെ വിധി പ്രസ്താവിക്കുന്ന സാഹചര്യത്തിൽ കോടതി പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.കേസിൻറെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ പൊലീസ് കനത്ത ജാഗ്രയിലുമാണ്. നിയമ വിദഗ്ധർ പറയുന്നത് ശിക്ഷാവിധി അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നാണ്. പ്രതികളെല്ലാം എസ്ഡിപിഐ- പോപ്പുലർഫ്രണ്ട് പ്രവർത്തകരാണ്. പ്രതികൾ ഒരു വിധത്തിലുള്ള…

Read More

ഗവർണർക്ക് ഇനി കേന്ദ്രസുരക്ഷ .

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇനി മുതല്‍ കേന്ദ്രസുരക്ഷ.ഗവർണർക്കും കേരള രാജ്ഭവനും സിആർപിഎഫിൻ്റെ ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.ഇനി കേരള പൊലീസ് സുരക്ഷ ഇല്ല.പകരം ശനിയാഴ്ച മുതല്‍ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കും.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ കൊല്ലം നിലമേലില്‍ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് നടപടി. വാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പൊലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചു.എസ്.എഫ്.ഐ പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പൊലീസ് ആണെന്ന്…

Read More

വയനാടിൻ്റെ ഹരിത കവാടത്തിൽ വിസ്മയലോകം തുറന്ന് അൾട്ര പാർക്ക് ലക്കിടിയിൽ പ്രവർത്തനം ആരംഭിച്ചു

കൽപ്പറ്റ:വയനാടിൻ്റെ ഹരിത കവാടത്തിൽ വിസ്മയലോകം തുറന്ന് അൾട്ര പാർക്ക് ലക്കിടിയിൽ പ്രവർത്തനം ആരംഭിച്ചുവയനാടിന്റെ ടൂറിസം മേഖലയിൽ പുത്തൻ അനുഭവം പകർന്ന് ആധുനിക സംവിധാനങ്ങളോടെ വയനാട് അൾട്രാ പാർക്ക് പ്രവർത്തന സജ്ജമായി. സാമൂഹിക ,രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെ നിരവധി പ്രവർത്തകർ പങ്കെടുത്ത പ്രത്യേക ചടങ്ങിൽ കൽപ്പറ്റ എംഎൽഎ ടി.സിദ്ധീഖ് പാർക്കിൻ്റെ ഗ്രാൻ്റ് ഓപ്പണിങ്ങ് ഉത്ഘാടനം നിർവഹിച്ചു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം വി.ഉഷാകുമാരി അധ്യക്ഷയായി.സി പി ഐ എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ,,ടൂറിസം ഡെപ്യുടി ഡയറക്ടർ പ്രഭാത് ടി.വി,വൈത്തിരി പഞ്ചായത്ത്…

Read More