മാവോയിസ്റ്റ് ഭീകരൻ പിടിയിൽ.

പാലക്കാട്: മലയാളിയായ മാവോയിസ്റ്റ് നേതാവ് പാലക്കാട് പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സോമൻ ആണ് പിടിയിലായത്.ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഭീകര വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. വയനാട് നാടുകാണി ദളം കമാൻഡർ ആണ് സോമൻ. ഇന്നലെ രാത്രിയോടെയായിരുന്നു സോമൻ പിടിയിലായത്. ഷൊർണൂരില്‍ നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു സോമൻ. ഇതിനിടെ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച്‌ ഭീകര വിരുദ്ധ സ്‌ക്വാഡ് വളയുകയായിരുന്നു. 2012 മുതല്‍ കബനി നാടുകാണി ദളങ്ങളുടെ കമാൻഡർ ആണ്. ദിവസങ്ങള്‍ക്ക് മുൻപ് കൊച്ചിയില്‍ നിന്നും…

Read Full News

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട.

സുൽത്താൻബത്തേരി :അതിമാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മൈക്ക് മരുന്ന് പിടികൂടിയത്. മാരക മയക്കുമരുന്നായ 160.77 ഗ്രാം മെത്താഫിറ്റമിനാണ് പിടികൂടിയത്.കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ വില്ലേജിൽ തഴവ ചിറ്റുമൂല സ്വദേശി ഇടമരത്തു വീട്ടിൽ എൻ.അൻവർഷായാണ് പിടിയിലായത് 32 വയസുകാരനായ ഇയാൾ ദുബായിൽ സ്വന്തമായ ആയുർവേദ ആശുപത്രി നടത്തുന്ന ആളാണ്. എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറവിൽപ്പനക്കായി കൊണ്ടു പോകവേയാണ് ഇയാൾ പിടിയിലായത്.വിപണിയിൽ 5…

Read Full News

മാവോയിസ്റ്റ് പ്രവർത്തകൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി:മാവോയിസ്റ്റ് കബനി ദളത്തിലുൾപ്പെട്ട മാവോവാദി കൊച്ചിയിൽ പിടിയിൽ. തൃശ്ശൂർ സ്വദേശിയായ ആഷിക് എന്ന മനോജാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്.വ്യാഴാഴ്ച എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് 26കാരനായ മനോജിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പിടികൂടിയിരുന്നു. മാവോയിസ്റ്റ് നേതാക്കളുമായി സജീവ ബന്ധമുണ്ടായിരുന്ന തൃശൂർ വിയ്യൂർ സ്വദേശി മനോജിനെ കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ കാണാതായിരുന്നു.സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ എസ്.പി. തപോഷ് ബസുമതാരിയുടെ കീഴലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൊച്ചിയിൽ പണം സംഘടിപ്പിക്കാൻ എത്തിയതായിരുന്നു ഇയാളെന്നാണ്…

Read Full News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം: തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.വെള്ളിയാഴ്ച ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്, ശനിയാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്, തിരുവനന്തപുരം മുതല്‍ ഇടുക്കി…

Read Full News

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ചക്രവാതചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് ( ഞായര്‍) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത. 24 മണിക്കൂറില്‍ 204.4 mmല്‍ കൂടുതല്‍ ലഭിക്കുന്ന അതിതീവ്രമായ മഴയാണ് റെഡ് അലര്‍ട്ട് കൊണ്ട് അര്‍ഥമാക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഈ നാലുജില്ലകളില്‍ അതിതീവ്രമഴ തുടരും….

Read Full News

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത; ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത. ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്ത 3 ദിവസവും റെഡ് അലേർട്ടുണ്ട്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ( red alert in 4 districts of kerala ) മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം ഇന്ന് എത്തിയതായി കേന്ദ്ര…

Read Full News

കർഷക സമരത്തിൽ വീരമൃത്യു വരിച്ച ശുഭ്ചരൻ സിംഗിൻ്റെ ചീതാഭസ്മ യാത്രയ്ക്ക് സ്വീകരണം .

മാനന്തവാടി: ദില്ലി ചലോ കർഷക പ്രക്ഷോഭ യാതയിൽ മോദി സർക്കാരിൻ്റെ തോക്കിന് മുന്നിൽ വീരമൃത്യു വരിച്ച ശുഭ്ചരൻ സിംഗിൻ്റെ ചീതാഭസ്മ കലശ യാത്രയ്ക്ക് വയനാട് ജില്ലയിൽ മാനന്തവാടി ഗാന്ധി പാർക്കിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സ്വീകരണം നൽകി. ചിതാഭസ്മം കൂടൽ കടവിൽ നിമഞ്ജനം ചെയ്യ്തു. സർവ്വൺ സിംഗ്, രജ് വീന്ദർ സിംഗ് ഗോൾസൽ, മഹേഷ് ചൗധരി, പി.ടി.ജോൺ എന്നിവർ ചേർന്നാണ് ചിന്താഭസ്മ നിമഞ്ജന യാത്രയ്ക്ക് നേതൃത്വം നൽകിയത്.

Read Full News

സിദ്ധാർത്ഥിന്റെ മരണം;കേസ് സിബിഐയുടെ എറണാകുളത്തുള്ള കോടതിയിലേക്ക് മാറ്റും.

കൽപ്പറ്റ:പൂക്കോട്‌ വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണം സംബന്ധിച്ച കേസിന്റെ തുടര്‍നടപടികള്‍ എറണാകുളം സി.ബി.ഐ.പ്രത്യേക കോടതിയിലേക്കു മാറ്റും.അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌, പ്രതികളുടെ ജാമ്യാപേക്ഷ, കുറ്റപത്രം തുടങ്ങിയവ പരിഗണിക്കുക എറണാകുളത്താവും. നിലവിൽമാനന്തവാടി ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിലാണു സി.ബി.ഐ. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. വൈകാതെ  കേസ്‌ എറണാകുളത്തേയ്‌ക്കു മാറ്റാന്‍ അപേക്ഷ നല്‍കും.സംസ്‌ഥാനത്ത്‌ കൊച്ചിയിലും തിരുവനന്തപുരത്തുമാണു സി.ബി.ഐ. കോടതികളുള്ളത്‌. കൊച്ചിയില്‍ സാമ്ബത്തിക, അഴിമതി കുറ്റങ്ങളും തിരുവനന്തപുരത്ത്‌ സ്‌പെഷല്‍ ക്രൈം വിങ്ങുമാണുള്ളത്‌. കൊലപാതക കേസായതിനാല്‍, തിരുവനന്തപുരംഓഫീസാണു കൈകാര്യം ചെയേ്ണ്ടതെങ്കിേലും സൗകര്യാര്‍ഥമാണു…

Read Full News

ഹൈറിച്ച്‌ സാമ്ബത്തിക തട്ടിപ്പ് സിബിഐക്ക്.

തിരുവനന്തപുരം: ഹൈറിച്ച്‌ സാമ്ബത്തിക തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹൈറിച്ച്‌ തട്ടിപ്പുമായി ബന്ധപ്പെട്ട് ചേർപ്പ് പോലീസ് അന്വേഷിക്കുന്ന കേസാണ് സർക്കാർ സി.ബി.ഐ.ക്ക് വിട്ടത്.ഹൈറിച്ച്‌ കേസ് സി.ബി.ഐ.ക്ക് വിട്ടുള്ള വിജ്ഞാപനം കഴിഞ്ഞമാസം തന്നെ സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെ ഏപ്രില്‍ അഞ്ചിന് കേസുമായി ബന്ധപ്പെട്ട പെർഫോമ റിപ്പോർട്ട് അടിയന്തരമായി കൈമാറാനും ഉത്തരവുണ്ടായി. ഇക്കണോമിക് ഒഫൻസ് വിങ്ങിലെ ഡിവൈ.എസ്.പി. മുഖാന്തരം പെർഫോമ റിപ്പോർട്ട് അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കണമെന്നായിരുന്നു ഉത്തരവിലെ നിർദേശം. നേരത്തെ ഹൈറിച്ച്‌ കേസില്‍ ഇ.ഡി. റെയ്ഡിനെത്തുന്ന…

Read Full News

പണം നല്‍കി വോട്ടു തേടൽ ആരോപണം;തരൂരിനെതിരെ നിയമ നടപടികളുമായി രാജീവ് ചന്ദ്രശേഖർ .

തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി പണം നല്‍കി വോട്ടു തേടുകയാണെന്ന ശശി തരൂർ എംപിയുടെ ആരോപണത്തിനെതിരെ രൂക്ഷപ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ.മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട തരൂർ ഇപ്പോള്‍ പയറ്റുന്നത് നിലവാരം തീരെയില്ലാത്ത മൂന്നാം കിട രാഷ്ട്രീയമാണെന്നും, നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖർ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. ”നെഗറ്റീവ് രാഷ്ട്രീയം എന്റെ ശൈലിയല്ല; ഞാൻ നിലകൊള്ളുന്നത് പോസിറ്റീവ് നിലപാടുകള്‍ക്കും നാടിന്റെ വികസനത്തിനും വേണ്ടിയാണ്. ദയവായി എന്നെ വില കുറഞ്ഞ രാഷ്ടീയത്തിലേക്ക് വലിച്ചിടരുത്”, രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശശി തരൂരിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും അപകീർത്തിപരമായ…

Read Full News