ഉദയനിധി സ്റ്റാലിൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ചെന്നൈ:തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.പ്രളയബാധിത ജില്ലകളിലെ  ദുരിതാശ്വാസ, പുനരുദ്ധാരണ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. “തമിഴ്‌നാട് സർക്കാരിന് വേണ്ടി, പ്രളയബാധിത ജില്ലകളിലെ സമഗ്രമായ ദുരിതാശ്വാസ, പുനരുദ്ധാരണ, പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ദേശീയ ദുരന്തനിവാരണ ഫണ്ട് ഉടൻ അനുവദിക്കണമെന്ന് തമിഴ്‌നാട് സർക്കാരിന് വേണ്ടി ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു” എക്‌സിൽ ഒരു പോസ്റ്റിൽ ഉദയനിധി പറഞ്ഞു. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം…

Read Full News

സ്റ്റാലിന് തിരിച്ചടി; കെ.പൊന്മുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും മൂന്ന് വര്‍ഷം  തടവ്

ചെന്നൈ: അനധികൃത സ്വത്തുസമ്ബാദനക്കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും മൂന്ന് വര്‍ഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ച്‌ മദ്രാസ് ഹൈക്കോടതി. 2006നും 2010-നും ഇടയില്‍ മന്ത്രിയായിരിക്കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്ബാദിച്ചെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. മന്ത്രിയും ഭാര്യയും അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതോടെ അഴിമതിനിരോധന നിയമപ്രകാരം പൊന്മുടിക്ക് എംഎ‍ല്‍എ. സ്ഥാനവും മന്ത്രിസ്ഥാനവും നഷ്ടപ്പെടും.പൊന്മുടിക്കെതിരായ…

Read Full News

സനാതന ധർമ്മ പരാമർശം ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായോ ;തൻറെ പരാമർശം വളച്ചൊടിച്ചെന്ന് ഉദയനിധി സ്റ്റാലിൻ .

ചെന്നൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും സനാതന ധർമ്മത്തെ കുറിച്ചുള്ള തൻറെ പ്രസ്താവന വളച്ചൊടിച്ചെന്ന് ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി തന്റെ പ്രസംഗം തെറ്റായി ചിത്രീകരിച്ചു. ഞാന്‍ വംശഹത്യക്ക് ആഹ്വാനം ചെയ്തതായി അദ്ദേഹം പറഞ്ഞു. എന്റെ പ്രസ്താവന രാജ്യം മുഴുവന്‍ ചര്‍ച്ചയാക്കി. മാപ്പ് പറയണമെന്ന് എന്നോട് ആവശ്യപ്പെട്ടെങ്കിലും സ്റ്റാലിന്റെ മകനും കരുണാനിധിയുടെ ചെറുമകനുമായതിനാല്‍ ഞാന്‍ മാപ്പ് പറയില്ല. അവരുടെ പ്രത്യയശാസ്ത്രം എന്താണോ അതാണ് ഞാന്‍ പിന്തുടരുന്നതെന്നും ഉദയനിധി പറഞ്ഞു. ഞായറാഴ്ച കരൂര്‍…

Read Full News

കുറുന്തോട്ടിക്കും വാതം ;തമിഴ്നാട്ടിൽ കൈക്കൂലി വാങ്ങിയ ഇഡി ഉദ്യോഗസ്ഥൻ പിടിയിൽ .

ചെന്നൈ:തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ സർക്കാർ ജീവനക്കാരനിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇഡി  ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സംസ്ഥാന വിജിലൻസും അഴിമതി വിരുദ്ധ വിഭാഗവും  സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. അങ്കിത തിവാരി  എന്ന ഇഡി ഉദ്യോ​ഗസ്ഥനാണ് പിടിയിലായത്. ഇയാളെ ഡിസംബർ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ  വിട്ടു.  അങ്കിത് തിവാരിയുടെ അറസ്റ്റിനെ തുടർന്ന് ഇഡിയുടെ മധുരയിലെ ഓഫീസിൽ ദിണ്ടിഗൽ ജില്ലാ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (ഡിവിഎസി) പരിശോധന നടത്തി.  മധുരയിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള…

Read Full News

രാജ്ഭവൻ പെട്രോൾ ബോംബ് ആക്രമണം ;പ്രതിയെ പിടികൂടി.

ചെന്നൈ: രാജഭവൻ പെട്രോൾ പമ്പ് അക്രമണത്തിൽ അറസ്റ്റ് .അക്രമണം നടന്നതിന് പിന്നാലെ കേസെടുത്ത് പോലീസ്. കഴിഞ്ഞ ദിവസമാണ് ഗവർണറുടെ വസതിയുടെ പ്രധാന ഗേറ്റിന് നേരെ ഒരാൾ പെട്രോൾ ബോംബെറിഞ്ഞത്. ഇയാളെ പിന്നീട് പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഇയാളെ പിടികൂടി. ‘കറുക്ക’ വിനോദ് പ്രതി . കൂടുതൽ അന്വേഷണം നടക്കുകയാണ്.സെക്ഷൻ 436 (കെട്ടിടം നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തീയോ സ്ഫോടക വസ്‌തുക്കളോ ഉപയോഗിച്ചുള്ള ആക്രമണം), 353 (പൊതുസേവകനെ തന്റെ കടമ നിർവഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കൽ), 506 (ii)…

Read Full News

തമിഴ്‌നാട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 60 കോടി രൂപയുടെ പണവും സ്വർണവും കണ്ടെടുത്തു.

  ചെന്നൈ: ഡിഎംകെ എംപി എസ് ജഗത്രക്ഷകനുമായും, സവിത വിദ്യാഭ്യാസ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. 32 കോടി രൂപയുടെ കണക്കിൽ പെടാത്ത പണവും 28 കോടി രൂപയുടെ സ്വർണവും കഴിഞ്ഞ ദിവസം കണ്ടെടുത്തു. ഒക്ടോബർ അഞ്ചിന് ആരംഭിച്ച  പരിശോധനയിൽ ഇതുവരെ 60 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്.  തമിഴ്നാട്ടിലും പുതുച്ചേരിലുമായി ഏകദേശം നൂറോളം സ്ഥാപനങ്ങളിലാണ് പരിശോധന നടക്കുന്നത് ഡിസ്റ്റിലറി, ഫാർമസ്യൂട്ടിക്കൽസ്, ഹോസ്പിറ്റലുകൾ, ഹോട്ടലുകൾ തുടങ്ങിയ മറ്റ് ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. റെയ്ഡിൽ…

Read Full News

ഡിഎംകെ എംപിയുടെ വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്.

ഡിഎംകെഎംപിയുടെ വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ് ചെന്നൈ:ഡിഎംകെ എംപി എസ്.ജഗത് രക്ഷകന്‍റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. എംപിയുമായി ബന്ധമുള്ള നാല്‍പതോളം കേന്ദ്രങ്ങളിലും പരിശോധന നടക്കുകയാണ്.എംപിക്ക് ശ്രീലങ്കയില്‍ നിക്ഷേപമുണ്ടെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. മുന്‍ കേന്ദ്ര സഹമന്ത്രിയും ആരക്കോണം എംപിയുമായ ജഗത് രക്ഷകൻ ഹോട്ടലുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്‍പ്പെടെയുള്ള വ്യവസായ ശ്യംഖലയുടെ ഉടമയാണ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് 2016ലും എംപിയുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

Read Full News

എ.ഐ.എ.ഡി.എം.കെ. ഇന്ത്യ സഖ്യത്തിലേക്കോ ; തീരുമാനം ഡി എം കെ തീരുമാനിക്കുമെന്ന് പവാർ .

മുംബൈ: എ.ഐ.എ.ഡി.എം.കെയെ പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യില്‍ എടുക്കുന്നത് സംബന്ധിച്ച തീരുമാനം ഡി.എം.കെ തലവൻ എം.കെ സ്റ്റാലിനുമായി കൂടിയാലോചിച്ച ശേഷം മാത്രമേ കൈക്കൊള്ളൂവെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാര്‍.ബി.ജെ.പിയുമായുള്ള നാല് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച്‌ തിങ്കളാഴ്ചയാണ് എ.ഐ.എ.ഡി.എം.കെ എൻ.ഡി.എ വിടുന്നതായി പ്രഖ്യാപിച്ചത്. ‘ഇൻഡ്യ മുന്നണിയിലെ അംഗമാണ് ഡി.എം.കെ. അതിനാല്‍ ഡി.എം.കെയുമായോ അതിന്റെ നേതാവായ സ്റ്റാലിനുമായോ കൂടിയാലോചിക്കാതെ ഇതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും എടുക്കില്ല’ – എ.ഐ.എ.ഡി.എം.കെയെ ഇൻഡ്യ മുന്നണിയില്‍ കൊണ്ടുവരാൻ ശ്രമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി പവാര്‍ പറഞ്ഞു.

Read Full News

തമിഴ്നാട്ടിൽ ഇപ്പോഴും ജാതി വിവേചനം നടക്കുന്നു; ഗവർണർ .

ചെന്നെ: തമിഴ്‌നാട്ടില്‍ ഇപ്പോഴും ജാതി വിവേചനം വ്യാപകമായി തുടരുന്നുവെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍എൻ രവി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജാതി വിവേചനം ഇപ്പോഴും തമിഴ്‌നാട്ടില്‍ രൂക്ഷണാണെന്ന് അടുത്ത കാലത്ത് നടന്ന് സംഭവങ്ങളെ ഉദ്ധരിച്ച്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.തഞ്ചാവൂരില്‍ തമിഴ് സേവാ സംഘം സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. തമിഴ്‌നാട്ടില്‍ യുവാക്കള്‍ക്കിടയില്‍ ജാതി ബാൻഡ് ധരിക്കുന്ന പ്രവണതയെ കൂടിവരികയാണ്. തങ്ങള്‍ ഈ ജാതിക്കാരാണെന്ന് പൊതു സമൂഹത്തില്‍ കാണിക്കുന്ന സ്വഭാവം വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സാമൂഹിക നീതിക്ക്…

Read Full News

തമിഴ്നാട്ടിൽ ബി ജെ പി മുന്നണിയിൽ പൊട്ടിത്തെറി; എഐഎഡിഎംകെ മുന്നണി വിട്ടു.

ചെന്നെ:ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ബിജെപിയുമായി സംസ്ഥാനത്ത് സഖ്യമില്ലെന്ന് എടപ്പാടി പളനിസ്വാമി നേതൃത്വം നല്‍കുന്ന എഐഎഡിഎംകെ പ്രഖ്യാപിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലെയുമായുളള കടുത്ത വാക്‌പോരുകള്‍ക്ക് ശേഷമാണ് സഖ്യം വിടുന്നതായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഡി ജയകുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിഎൻ അണ്ണാദുരൈയും ജെ ജയലളിതയും അടക്കമുളള എഐഎഡിഎംകെയുടെ പ്രമുഖ നേതാക്കൾക്കെതിരെ അണ്ണാമലെ നടത്തിയ പരാമർശങ്ങളാണ് ബിജെപിയുമായുളള സഖ്യത്തിൽ വിളളൽ വീഴ്ത്തിയിരിക്കുന്നത്. ”ബിജെപിയുമായി നിലവിൽ സഖ്യമില്ല. സഖ്യത്തെ കുറിച്ച് ഇനി തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ…

Read Full News