കാശ്മീരിൽ ഭീകരരുടെ സഹായി പിടിയിൽ; ലഭിച്ചത് ചൈനീസ് ആയുധങ്ങൾ.

ജമ്മുകശ്മീരില്‍ ഭീകരവാദികള്‍ക്ക് സഹായം ചെയ്ത ഒരാളെ പിടികൂടി സംയുക്ത സുരക്ഷാസേന. പുല്‍വാമയിലെ ഡംഗർപോറയില്‍ താമസിക്കുന്ന ഡാനിഷ് ബഷീർ എന്ന വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പുല്‍വാമ പോലീസ്, 55 രാഷ്ട്രീയ റൈഫിള്‍സ്, സെൻട്രല്‍ റിസർവ് പോലീസ് ഫോഴ്‌സിൻ്റെ (സിആർപിഎഫ്) 182 ബറ്റാലിയൻ എന്നീ സേനകള്‍ ചേർന്ന് നടത്തിയ ദൗത്യത്തിലാണ് തീവ്രവാദികളുടെ പ്രാദേശികസഹായിയെ പിടികൂടിയത്. പ്രദേശത്ത് ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് സർക്കുലർ റോഡില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഡാനിഷ് ബഷീർ പിടിയിലാകുന്നത്. ഇയാളില്‍ നിന്നും 12 ചൈനീസ് ഗ്രനേഡുകളും…

Read More

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.

ശ്രീനഗർ: ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുള്ളതിനാല്‍ മരണം സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്കയുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ അക്രമത്തെ അപലപിച്ചു.കൊലപാതകങ്ങളെ നിന്ദ്യമായ ഭീരുത്വമെന്ന്  ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവനയിൽ പറഞ്ഞു. “ഈ ഹീനമായ പ്രവൃത്തിയിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ല, നമ്മുടെ സുരക്ഷാ സേനയിൽ നിന്ന് ഏറ്റവും കടുത്ത പ്രതികരണം നേരിടേണ്ടിവരും,” ഷാ പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ളവരെ പിടികൂടുമെന്നും അവര്‍ക്ക് കടുത്ത ശിക്ഷതന്നെ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍…

Read More

ജമ്മുവിന് ഉപ മുഖ്യമന്ത്രി; താഴ്‌വരയിൽ നിന്നും മുഖ്യമന്ത്രി.

ജമ്മു-കശ്മീർ മുഖ്യമന്ത്രിയായി ഉമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി നാഷനല്‍ കോണ്‍ഫറൻസ് നേതാവ് സുരീന്ദർ ചൗധരിയും സ്ഥാനമേറ്റു.ജമ്മു-കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സത്യവാചകം ചൊല്ലിക്കൊടുത്തു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷനല്‍ കോണ്‍ഫറൻസ് സെന്ററിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. സക്കീന മസൂദ് , ജാവേദ് ദാർ, ജാവേദ് റാണ, സുരീന്ദർ ചൗധരി, സതീഷ് ശർമ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. സക്കീന മസൂദും ദാറും കശ്മീർ താഴ്‌വരയിൽ നിന്നുള്ളവരും റാണ, ചൗധരിയും ശർമയും ജമ്മുവിൽ നിന്നുള്ളവരുമാണ്. വിവിധ ദേശീയ പാർട്ടികളില്‍…

Read More

ആർട്ടിക്കിള്‍ 370, 35എ എന്നിവ പുനഃസ്ഥാപിക്കും;നാഷണല്‍ കോണ്‍ഫറൻസ്.

ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി നാഷണല്‍ കോണ്‍ഫറൻസ്. നിലവില്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനായി 12 ഗ്യാരന്റികള്‍ ഉള്‍പ്പെടുത്തിയാണ് പ്രകടന പത്രിക തയ്യാറാക്കിയത്.ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിള്‍ 370, 35എ എന്നിവ പുനഃസ്ഥാപിക്കുകയും സംസ്ഥാന പദവി തിരികെ നല്‍കുമെന്നതുമാണ് നാഷണല്‍ കോണ്‍ഫറൻസിന്റെ വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് രണ്ടാം മോദി സർക്കാർ ആർട്ടിക്കിള്‍ 370 റദ്ദാക്കിയത്. സംസ്ഥാനമായിരുന്ന ജമ്മു കശ്മീർ ഇതോടെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി മാറുകയായിരുന്നു….

Read More

നുഴഞ്ഞുകയറ്റം തടയാനായില്ല; ബി എസ് എഫ് ഡയറക്ടറെ നീക്കി.

നുഴഞ്ഞുകയറ്റം തടയാനായില്ല; നിതിൻ അഗർവാളിനെ നീക്കി ജമ്മു: കാലാവധി ബാക്കി നില്‍ക്കെ ബി.എസ്.എഫ്. തലപ്പത്തുനിന്ന് നിതിൻ അഗർവാളിനെ നീക്കിയതിന് പിന്നില്‍ ഏകോപനത്തിലെ പാളിച്ചയടക്കമുള്ള വിമർശനം ചൂണ്ടിക്കാട്ടിയെന്ന് ദേശീയ മാധ്യമങ്ങള്‍.അന്താരാഷ്ട്ര അതിർത്തിയിലെ നുഴഞ്ഞുകയറ്റം വർധിക്കുന്ന സാഹചര്യത്തിലാണ് ബി.എസ്.എഫ്. ഡയറക്ടർ ജനറല്‍ സ്ഥാനത്തുനിന്ന് അഗർവാളിനെ നീക്കം ചെയ്യുന്നതെന്ന്  എൻ ഡി ടി വി റിപ്പോർട്ടുചെയ്തു. 1989 കേരള ബാച്ച്‌ ഉദ്യോഗസ്ഥനായ നിതിൻ അഗർവാളിനെ സംസ്ഥാന കേഡറിലേക്ക് തിരിച്ചയച്ചു. സ്പെഷ്യല്‍ ഡെപ്യൂട്ടി ഡി.ജി. ആയിരുന്ന വൈ.ബി. ഖുരാനിയേയും മാറ്റിയിരുന്നു. തുടർന്ന് ജമ്മുവിലെ…

Read More

പാക്കിസ്ഥാൻ അക്രമണം; ഒരു സൈനികന് വീരമൃത്യു.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ കാമകാരി സെക്ടറില്‍ ശനിയാഴ്ച പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. പാക്ക് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സൈനികന്‍ വീരമൃത്യു വരിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ സേനാ ക്യാപ്റ്റന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. വെടിവെപ്പില്‍ പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാരനും കൊല്ലപ്പെട്ടു. പുലര്‍ച്ചെ 2:30ഓടെ നിയന്ത്രണ രേഖക്ക് സമീപം സൈനിക പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതിനെ…

Read More

കാശ്മീരിൽ പതിറ്റാണ്ടുകളായി അടച്ചിട്ട പുരാതന ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുത്തു.

അനന്ത് നാഗ്: ദക്ഷിണ കശ്മീരിലെ 34 വർഷമായി അടച്ചിട്ടിരുന്ന പുരാതന ഹിന്ദു ക്ഷേത്രം ഞായറാഴ്ച കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയുടെ സാന്നിധ്യത്തില്‍ ഭക്തർക്കായി വീണ്ടും തുറന്നു.ഡെപ്യൂട്ടി കമ്മീഷണർ അനന്ത്നാഗ്, സയ്യിദ് ഫക്രുദീൻ ഹമീദ്, സീനിയർ പോലീസ് സൂപ്രണ്ട് അനന്ത്നാഗ്, ഡോ.ജി.വി.സുന്ദീപ് ചക്രവർത്തി, ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ, ഉമാ ഭഗവതി അസ്തപൻ ട്രസ്റ്റ് ഭാരവാഹികൾ എന്നിവരും കേന്ദ്രമന്ത്രിയെ അനുഗമിച്ചു. ചടങ്ങിൽ രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്ന ഉമ ദേവിയുടെ വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു.”ബ്രഹ്മ കുണ്ഡ്, വിഷ്ണു കുണ്ഡ്, രുദ്ര കുണ്ഡ്, ശിവശക്തി…

Read More

താഴ്‌വരയിൽ വീണ്ടും ഭീകരാക്രമണം;സൈനികർക്ക് വീരമൃത്യു.

ശ്രീനഗർ:കശ്മീരിലെ കത്വയിലുണ്ടായ ഭീകരക്രമണത്തില്‍ 5 സൈനികർക്ക് വീരമൃത്യു. മരിച്ചവരില്‍ ഒരു ജൂനിയർ കമ്മീഷൻ ഓഫീസറും ഉള്‍പ്പെടുന്നു.പരുക്കേറ്റ അഞ്ച് സൈനികരെ പഠാൻ കോട്ടിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടത്തിയത്.ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് ജമ്മു കാശ്മീരിൽ നടന്നത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ ചരമവാർഷിക ദിനത്തിൽ സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് സുരക്ഷാ ഏജൻസികൾക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി…

Read More

ജമ്മു കാശ്മീരിലെ സ്കൂളുകളിൽ ഇനി ദേശീയ ഗാനം നിർബന്ധം.

ശ്രീനഗർ:ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ്. രാവിലെ അസംബ്‌ളിയില്‍ ദേശീയ ഗാനം ആലപിക്കണമെന്നാണ് ഉത്തരവ്.ദേശീയ ഗാനത്തോടെ ആരംഭിക്കുന്ന 20 മിനിറ്റ് അസംബ്‌ളി എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമാണ്. രാവിലത്തെ അസംബ്‌ളികള്‍ ദേശീയ സ്വത്വത്തില്‍ അഭിമാനബോധം വളര്‍ത്തുക മാത്രമല്ല, വിദ്യാര്‍ഥികളില്‍ അച്ചടക്കവും ഐക്യവും വളര്‍ത്തുമെന്ന് വിശ്വസിക്കുന്നതായി സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.സ്കൂൾ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അലോക് കുമാർ ഒപ്പിട്ട ഉത്തരവിൽ സ്‌കൂളുകൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. “മേൽപ്പറഞ്ഞ വരികളിൽ നടത്തുന്ന പ്രഭാത അസംബ്ലികൾ നമ്മുടെ ദേശീയ…

Read More

ഗുലാം നബി ആസാദിനെതിരെ അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ മെഹബൂബ.

ശ്രീനഗർ: പീപ്പിള്‍സ് ഡെമോക്രാറ്റിക് പാർട്ടി (പി ഡി പി) നേതാവും ജമ്മകശ്മീർ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ലോക്സഭാ തിരഞ്ഞെടുപ്പില്‍ അനന്ത്നാഗ്-രജൗരി മണ്ഡലത്തില്‍ നിന്നും ജനവധി തേടും.മുൻ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഇതേ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്. ശ്രീനഗറില്‍ നിന്ന് വഹീദ് പാരയെയും ബാരാമുള്ള മണ്ഡലത്തില്‍ നിന്ന് ഫയാസ് മിറിനെയും പി ഡി പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉധംപൂരിലും ജമ്മുവിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പി ഡി പി അറിയിച്ചു.ദേശീയ തലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍‌സ് അടങ്ങുന്ന…

Read More