ഇന്ത്യയെ പ്രകോപിപ്പിച്ച്‌ ചൈന .

ന്യൂഡൽഹി.അരുണാചല്‍ പ്രദേശും അക്‌സായ് ചിന്‍ പ്രദേശവും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തി ചൈന 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കിയിരിക്കുകയാണ്. . തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്. ഇതില്‍ ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചല്‍ പ്രദേശ്, 1962ലെ ഇന്ത്യ – ചൈന യുദ്ധത്തില്‍ പിടിച്ചെടുത്ത അക്‌സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമായി ചൈന അവകാശപ്പെട്ടിരിക്കുകയാണ്. ദക്ഷിണ ചൈനാ കടലിന്റെ വലിയൊരു പ്രദേശവും ഭൂപടത്തില്‍ ഉള്‍പ്പെടുത്തി ചൈന അവകാശവാദമുന്നയിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം . ദക്ഷിണ ചൈനാ കടലില്‍ തയ്‌വാൻഅവകാശവാദമുന്നയിക്കുന്ന…

Read More

കേന്ദ്രം പാചക സിലിണ്ടറുകളുടെ വില കുറച്ചു.

ഡല്‍ഹി: രാജ്യത്ത് ഗാ‍ര്‍ഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം.ഇതോടെ, പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവര്‍ക്ക് ഇളവ് 400 രൂപയായി ഉയരും. ഗാര്‍ഹിക സിലിണ്ടര്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും പ്രയോജനം കിട്ടും. വിലക്കയറ്റം വളരെ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വരുന്നത്. നിരവധി തവണ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇതുവരേയും വില കുറച്ചിരുന്നില്ല. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ പാചക വാതക വില സിലിണ്ടറിന് 200 രൂപ കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

Read More

ശിവ ശക്തി പോയന്റ് ;വാക് പോരിൽ ഇന്ത്യൻ രാഷ്ട്രീയം.

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിയ സ്‌ഥലത്തിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്‌തിയെന്നു പേരിട്ടതിനെച്ചൊല്ലി കോണ്‍ഗ്രസ്‌-ബി.ജെ.പി.വാക്‌പോര്‌.ചന്ദ്രോപരിതലത്തിലെ ഒരു സ്‌ഥലത്തിനു പേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ അവകാശമില്ലാത്തതിനാല്‍ ഈ പേര്‌ പരിഹാസ്യമാണെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ റാഷിദ്‌ ആല്‍വി പറഞ്ഞു. “ഇപ്പോഴത്തെ നടപടിയില്‍ ലോകം മുഴുവന്‍ ചിരിക്കും. ചന്ദ്രനിലെ ഒരു പോയിന്റിനു പേരിടാന്‍ പ്രധാനമന്ത്രിക്ക്‌ എന്ത്‌ അവകാശമാണുള്ളത്‌. അവിടെ നമ്മുടെ ലാന്‍ഡര്‍ ഇറങ്ങി, അത്‌ വളരെ നല്ലതാണ്‌, അതില്‍ നമുക്ക്‌ അഭിമാനമുണ്ട്‌, അക്കാര്യത്തില്‍ സംശയമില്ല. പക്ഷേ നമ്മള്‍ ചന്ദ്രന്റ…

Read More

ചെസ്‌ ലോകകപ്പ്‌ : കാള്‍സെണെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി  പ്രഗ്‌നാനന്ദ കീഴടങ്ങി.

അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന ഫിഡെ ചെസ് ലോകകപ്പിന്റെ ഫൈനലില്‍ മാഗ്നസ് കാള്‍സണെതിരെ വിജയിക്കാൻ പ്രഗ്നാനന്ദയെന്ന 18കാരന് കഴിഞ്ഞില്ല.ചെസ് ലോകകപ്പിന്റെ ടൈബ്രേക്കറിലാണ് താരം പരാജയം സമ്മതിച്ചത്. വെള്ളിമെഡല്‍ നേടിയ താരത്തിന് രാജ്യമൊന്നാകെ ആശംസ അറിയിക്കുകയാണ്.വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോകകപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പ്രജ്ഞാനന്ദ. പക്ഷേ ശതകോടിയില്‍പ്പരം ഇന്ത്യക്കാരുടെ അഭിമാനത്തിന് വീര്യം പകര്‍ന്ന പോരാട്ടം കാഴ്ചവച്ചാണ് പ്രഗ്നാനന്ദ റണ്ണര്‍ അപ്പായത്. ലോക ചെസിലെ എക്കാലത്തെയും മികച്ച പോരാളികളുടെ പട്ടികയിലുള്ള കാള്‍സനെതിരെ വെറുതെ കീഴടങ്ങുകയായിരുന്നില്ല ഈ തമിഴ്നാട്ടുകാരൻ…

Read More

അപൂർവ നേട്ടം ;ചന്ദ്രനിൽ അശോകസ്തംഭം പതിപ്പിച്ച് പ്രഗ്യാൻ

ഡല്‍ഹി: ബഹിരാകാശ ദൗത്യത്തിലെ നിര്‍ണായക നേട്ടം കൈവരിച്ചതിന് പിന്നാലെ; ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്‌ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ച്‌ ചന്ദ്രയാന്‍.ചന്ദ്രയാനിലെ പ്രഗ്യാന്‍ റോവറിന്റെ ചക്രങ്ങള്‍ ചന്ദ്രനില്‍ പതിച്ചതോടെയാണ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി അശോക സ്തംഭവും ഐഎസ്‌ആര്‍ഒയുടെ പേരും പതിഞ്ഞത്. 41 ദീവസം നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രയാന്‍-3 ഇന്നലെ വൈകീട്ട് 6.04 ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ചന്ദ്രയാന്‍ 3 യിലെ ലൂണാര്‍ മൊഡ്യൂളില്‍ വിക്രം ലാന്‍ഡര്‍, 26 കിലോ ഭാരമുള്ള പ്രഗ്യാന്‍ റോവര്‍ എന്നിവ അടങ്ങിയിരിക്കുന്നു….

Read More

ലോക നെറുകയിൽ ഇന്ത്യ ; തെളിയിച്ചത്  ഇന്ത്യയുടെ കരുത്ത്.

‘ഇന്ത്യാ ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്തെത്തി, നീയും’ ചന്ദ്രയാൻ3 വിജയകരമായി ചന്ദ്രോപരിതലത്തില്‍ ലാൻഡ് ചെയ്തതിന് പിന്നാലെ രാജ്യത്തിന് ചന്ദ്രയാന്റെ പേരില്‍ ലഭിച്ച സന്ദേശമായിരുന്നു ഇത്.ഓരോ ഇന്ത്യക്കാരന്റേയും അഭിമാനം വാനോളമുയര്‍ത്തിയ ദൗത്യത്തിന് നേതൃത്വം നല്‍കിയ ഐഎസ്‌ആര്‍ഒ ആണ് ഇത്തരമൊരു കുറിപ്പ് ചന്ദ്രയാൻ3 വിജയകരമായി ചന്ദ്രനിലിറങ്ങിയ ശേഷം എക്സില്‍ കുറിച്ചത്. ഇന്ത്യ ഇപ്പോള്‍ ചന്ദ്രനിലാണുള്ളതെന്നായിരുന്നു ദൗത്യ വിജയത്തിന് പിന്നാലെ ഐഎസ്‌ആര്‍ഒ തലവൻ എസ്.സോമനാഥിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളെ എല്ലാവരെയും അഭിനന്ദിച്ചു, വ്യക്തിപരമായി ഇറങ്ങിവന്ന് ഞങ്ങളെ ഓരോരുത്തരെയും അഭിനന്ദിക്കാൻ…

Read More

18 വയസ്സിൽ താഴെയുള്ളവരുടെ ലൈംഗിക ബന്ധം ;സുപ്രീംകോടതി കേന്ദ്രത്തിനോട് നിലപാട് ചോദിച്ചു.

സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്, 18 പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ നിരവധിപേര്‍ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ടെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനാപരമായി സാധൂകരിക്കാവുന്നതല്ലെന്നും നിയമത്തിലെ ഈയൊരു ശൂന്യമായ ഭാഗം നികത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 16നും 18നും ഇടയിലുള്ളവര്‍ക്ക് മാനസികവും ശാരീരികവും സാമൂഹികവുമായി കാര്യങ്ങള്‍ മനസ്സിലാക്കാനും സ്വതന്ത്രമായി തീരുമാനം എടുക്കാനും സാധിക്കും. സ്വാതന്ത്ര്യപൂര്‍വം സ്വമേധയാ തീരുമാനം എടുക്കുന്നതിന് കൗമാരക്കാരെ ഭരണകൂടങ്ങള്‍ അനുവദിക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു.

Read More

ഐഎസ്  ചാരനായ യുപി സ്വദേശിയെ അറസ്റ്റ് ചെയ്തു;രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ഇയാൾ കൈമാറി.

ന്യൂഡല്‍ഹി: ഐഎസ്‌ഐ ചാരനായ പ്രവര്‍ത്തിച്ച്‌ സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത് വിവരങ്ങള്‍ ചോര്‍ത്തിയ ഭീകരനെ യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി.കലീം അഹമ്മദെന്നയാളാണ് പിടിയിലായത്. രാജ്യത്ത് ജിഹാദ് വളര്‍ത്താന്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ഇയാള്‍ ലക്ഷ്യമിട്ടിരുന്നു. വിവിധ സേനാ വിഭാഗങ്ങളെ ഇയാള്‍ നിരീക്ഷിച്ചുവരികെയായിരുന്നു. ഐഎസ്‌ഐ ചാരനായി പ്രവര്‍ത്തിച്ചിരുന്ന പ്രതി രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സമാധാനവും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. വാട്‌സ് ആപ്പ് വഴി രാജ്യത്തിന്റെ സുരക്ഷാ മേഖലകളുടെ ഫോട്ടോകളും വീഡിയോകളും തീവ്രവാദ ഗ്രൂപ്പിന്…

Read More

സിം കാർഡുകൾ കൂട്ടമായി വാങ്ങാനാകില്ല; ഡീലർമാർക്ക് പൊലീസ് വെരിഫിക്കേഷനും നിർബന്ധമാക്കി കേന്ദ്രം.

ന്യൂഡൽഹി: രാജ്യത്തെ സിം ഡീലർമാർക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ബള്‍ക്ക് കണക്ഷനുകള്‍ നൽകുന്നത് നിർത്തലാക്കിയതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വ്യാജ സിം കാർഡുകൾ നിയന്ത്രിക്കുന്നതിനായാണ് ഈ നടപടിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 52 ലക്ഷം വ്യാജ മൊബൈല്‍ കണക്ഷനുകള്‍ സര്‍ക്കാര്‍ വിച്ഛേദിച്ചതായി മന്ത്രി പറഞ്ഞു. കൂടാതെ 67,000 ഡീലര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023 മെയ് മുതല്‍…

Read More

രാജ്യം 77 സ്വാതന്ത്ര്യ ദിനത്തിൻറെ നിറവിൽ ;ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി.

ഡൽഹി:77-ാം സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി രാജ്യം. ഡല്‍ഹി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ശേഷം പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.140 കോടി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നല്‍കുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവര്‍ക്കും ആദരമര്‍പ്പിക്കുന്നതായി മോദി അറിയിച്ചു.1800ഓളം ക്ഷണിക്കപ്പെട്ട അതിഥികളാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. 50ഓളം നഴ്‌സുമാരേയും അവരുടെ…

Read More