റഷ്യയിലെ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി മോദിക്ക്.

മോസ്കോ: റഷ്യ സന്ദര്‍ശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമര്‍ പുടിൻ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി സമ്മാനിച്ചു.റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. 1699-ൽ റഷ്യയുടെ ആദ്യ ചക്രവർത്തിയായ പീറ്റർ ദി ഗ്രേറ്റ് സ്ഥാപിച്ച ഈ  അവാർഡ് ലഭിച്ച ആദ്യത്തെ ഇന്ത്യൻ നേതാവാണ് മോദി.ഇത് റഷ്യയുടെ  ഏറ്റവും പഴക്കമുള്ളസിവിലിയൻ ബഹുമതിയാണ്. റഷ്യൻ വിപ്ലവത്തെത്തുടർന്ന് 1918-ൽ ഈ അവാർഡ് നിർത്തലാക്കുകയും പിന്നീട് 1998-ൽ റഷ്യയുടെ പ്രസിഡൻ്റിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പുനഃസ്ഥാപിക്കുകയും…

Read Full News

ഖലിസ്ഥാൻ ,കാശ്മീർ തീവ്രവാദ ബന്ധമുള്ള എംപിമാർക്ക് സത്യപ്രതിജ്ഞ.

ന്യൂഡൽഹി:തീവ്ര മതപ്രഭാഷകൻ അമൃത്പാൽ സിംഗിന് സത്യപ്രതിജ്ഞ ചെയ്യാൻ വെള്ളിയാഴ്ച മുതൽ നാല് ദിവസത്തെ പരോൾ അനുവദിച്ചു. അസമിലെ ജയിലിൽ നിന്നാണ് ഇയാൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പഞ്ചാബിലെ ഖാദൂർ സാഹിബ് സീറ്റിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ സുരക്ഷാ നിയമപ്രകാരം അസമിലെ ദിബ്രുഗഡ് ജയിലിൽ തടവിൽ കഴിയുന്ന അമൃത് പാൽ ജൂൺ 11ന് പഞ്ചാബ് സർക്കാരിന് കത്തെഴുതുകയും സത്യപ്രതിജ്ഞ ചെയ്യുന്നതിനായി താൽക്കാലികമായി വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന സർക്കാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അപേക്ഷ അയച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ്…

Read Full News

ഇനിമുതൽ  ഭാരതത്തിൻ്റെ നിയമം.

ന്യൂഡൽഹി :ഇന്ന് അർദ്ധരാത്രി 12 മണി മുതൽ  രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വരും. ബ്രിട്ടീഷ് ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബഎൻഎസ്) സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്‌എസ് ), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് (ബി എസ് എ ) നിലവില്‍ വരുക.ഇന്ന് അർദ്ധരാത്രിക്ക് ശേഷമുള്ള പരാതികളില്‍ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികള്‍ സ്വീകരിക്കുന്നതും പുതിയ നിയമവ്യവസ്ഥ പ്രകാരമായിരിക്കും. ഇന്ന് അർദ്ധരാത്രിക്ക് മുമ്ബ് രജിസ്റ്റർ ചെയ്യുന്ന കേസുകളില്‍…

Read Full News

അരവിന്ദ് കെജ്രിവാൾ 100 കോടി കൈക്കൂലി ആവശ്യപ്പെട്ടു; ഇ ഡി.

ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി ഡൽഹിയിലെ റൂസ് അവന്യൂ കോടതി ബുധനാഴ്ച വിധിച്ചു. പിൻവലിച്ച മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാൾ 100 കോടി രൂപ കിക്ക്ബാക്ക് ആവശ്യപ്പെട്ടതിൻ്റെ തെളിവുകൾ കൈവശമുണ്ടെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റൂസ് അവന്യൂ കോടതിയെ അറിയിച്ചു. കേസിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ സമർപ്പിച്ച കുറ്റപത്രം കോടതി പരിഗണിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു.വീഡിയോ കോൺഫറൻസിലൂടെയാണ് ഡൽഹി മുഖ്യമന്ത്രിയെ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ…

Read Full News

സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല;പ്രധാന വകുപ്പുകൾ എല്ലാം ബിജെപി കൈപ്പിടിയിലാക്കി.

ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതിയ സർക്കാരിലെ 71 മന്ത്രിമാരും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഇവരിൽ 30 പേർ ക്യാബിനറ്റ് മന്ത്രിമാരായും അഞ്ച് പേർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായും 36 പേർ സഹമന്ത്രിമാരായും തിരഞ്ഞെടുക്കപ്പെട്ടു. മോദി 3.0യിൽ നിതിൻ ഗഡ്കരി ഗതാഗത വകുപ്പ് നിലനിർത്തി, അജയ് തംതയ്ക്കും ഹർഷ് മൽഹോത്രയ്ക്കും റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേയുടെ ചുമതലയുടെ സഹമന്ത്രിമാരാണ്. അവർക്കായി അനുവദിച്ച മന്ത്രിമാരുടെയും വകുപ്പുകളുടെയും മുഴുവൻ പട്ടികയും ചുവടെ ചേർക്കുന്നു. രാജ്നാഥ് സിംഗ്- പ്രതിരോധം അമിത് ഷാ-ആഭ്യന്തരം,…

Read Full News

നെഹ്റുവിന് ശേഷം റെക്കോർഡ് നേട്ടവുമായി മോദി ;കേരളത്തിൽ നിന്ന് രണ്ട് മന്ത്രിമാർ .

ന്യൂഡൽഹി: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങ് വീക്ഷിക്കാനെത്തിയത് വിവിധ രാജ്യങ്ങളിൽ നിന്നു മെത്തിയതടക്കം പ്രമുഖരുടെ നീണ്ട നിര. വലിയ ജനസഞ്ചയത്തെ സാക്ഷിയാക്കി രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുന്നില്‍ മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി…

Read Full News

സാംപിത്രോദ രാജിവച്ചു.

ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച്‌ സാം പിത്രോദ(സത്യനാരായണ ഗംഗാറാം പിത്രോഡ) ഒഡീഷയിൽ ജനിച്ച ഇദ്ദേഹത്തിൻ്റെ കർമ്മമണ്ഡലം ഇപ്പോൾ അമേരിക്കയിലാണ് , പിത്രോഡയുടെ വംശീയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് സ്ഥാനം ഒഴിഞ്ഞത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിത്രോദയുടെ രാജി സ്വീകരിച്ചു. തീരുമാനം പിത്രോദ സ്വയം എടുത്തതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇന്ത്യക്കാര്‍ ആഫ്രിക്കക്കാരെയും അറബികളെ പോലെയും ചൈനീസ് വംശജരെ പോലെയും യൂറോപ്യൻസിനെ പോലെയും ആണ് എന്ന്  ഇംഗ്ലീഷ് ദിനപത്രമായ സ്‌റ്റേറ്റ്‌സ്‌മാനുമായുള്ള  നല്‍കിയ അഭിമുഖത്തിലാണ് സാം പിത്രോദ വിവാദപരമായ…

Read Full News

കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണം.

ന്യൂഡൽഹി :നിരോധിത തീവ്രവാദ സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിൽ (എസ്എഫ്‌ജെ) നിന്ന് രാഷ്ട്രീയ ധനസഹായം സ്വീകരിച്ചെന്നാരോപിച്ച് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണത്തിന് ഡൽഹി എൽജി ആവശ്യപ്പെട്ടതായി രാജ് നിവാസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ദേവേന്ദ്ര പാൽ ഭുള്ളറിനെ മോചിപ്പിക്കാൻ കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പിൽ നിന്ന് 16 മില്യൺ ഡോളർ (ഏകദേശം 133 കോടി രൂപ) കൈപ്പറ്റിയതായി സക്‌സേനയ്ക്ക് പരാതി ലഭിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിൽ…

Read Full News

സ്വർണക്കടത്ത്;അഫ്ഗാൻ നയതന്ത്രജ്ഞ രാജിവച്ചു.

ഡല്‍ഹി: സ്വർണക്കടത്ത് ആരോപണത്തിന് പിന്നാലെ ഇന്ത്യയിലെ അഫ്ഗാൻ നയതന്ത്രജ്ഞ രാജിവച്ചു. മൂന്ന് വർഷത്തോളമായി മുംബൈയില്‍ കൗണ്‍സില്‍ ജനറലായും കഴിഞ്ഞൊരു വർഷമായി ആക്ടിംഗ് അബാസഡറുമായി സേവനമവുഷ്ഠിക്കുന്ന സാക്കിയ വാർദക് ആണ് രാജിവച്ചത്.കഴിഞ്ഞ ഒരു വർഷത്തോളമായി താൻ വ്യക്തിപരമായി നിരവധി ആക്രമണങ്ങള്‍ക്കും അപകീർത്തികള്‍ക്കും ഇരയാകുന്നുവെന്നും ഇതിനെ തുടർന്നാണ് രാജിയെന്നും വാർദക് എക്സില്‍ കുറിച്ചു. അഫ്ഗാൻ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രതിസന്ധികളെ ലോകത്തെ അറിയിക്കുന്നതിനും തന്റെ ജോലിയെയും ഇത് സാരമായി ബാധിച്ചുവെന്നും അവർ പറഞ്ഞു. രാജി വച്ചെങ്കിലും മാറ്റത്തിനായി വാദിക്കുന്നതിനുള്ള പ്രതിബദ്ധത…

Read Full News

ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിംഗ് ലവ്‌ലി ബിജെപിയില്‍.

ന്യൂഡൽഹി :ആം ആദ്മി പാർട്ടിയുമായുള്ള കോൺഗ്രസ് സഖ്യത്തിൽ പ്രതിഷേധിച്ച് ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദ് സിംഗ് ലൗലി  ശനിയാഴ്ച ബിജെപിയിൽ ചേർന്നു. തൻ്റെ രാജി പാർട്ടി സ്ഥാനത്തുനിന്നു മാത്രമാണെന്നും പാർട്ടിയിൽ നിന്നല്ലെന്നും ലവ്‌ലി വ്യക്തമാക്കിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞയാഴ്ച സമർപ്പിച്ച രാജിക്കത്തിൽ , നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള കനയ്യ കുമാറിൻ്റെയും വടക്ക് പടിഞ്ഞാറൻ ഡൽഹിയിൽ നിന്ന് ഉദിത് രാജിൻ്റെയും സ്ഥാനാർത്ഥിത്വത്തെ ലവ്ലി വിമർശിച്ചിരുന്നു . അവർ ഡൽഹി കോൺഗ്രസിന് തീർത്തും അപരിചിതരാണെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റിന് വേണ്ടിയല്ല രാജിയെന്ന്…

Read Full News