വിഘടനവാദി സംഘടനയായ ഉൾഫ കേന്ദ്രസർക്കാറുമായി സമാധാന കരാറിൽ ഒപ്പ് വച്ചു.

അസം :അസമിലെ വിഘടനവാദി സംഘടനയായ ഉള്‍ഫ സമാധാന ഉടമ്പടി ഒപ്പുവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെയും സാന്നിധ്യത്തിലാണ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമിന്റെ പ്രതിനിധികള്‍ കരാറില്‍ ഒപ്പിട്ടത്. കേന്ദ്രവും അസം സര്‍ക്കാരും ഉള്‍ഫയും ചേര്‍ന്ന ത്രികക്ഷി ഒത്തുതീര്‍പ്പ് മെമ്മോറാണ്ടത്തിലാണ് ഒപ്പുവെച്ചത്. അസമിലെ ഏറ്റവും പഴയ വിമത ഗ്രൂപ്പാണ് ഉള്‍ഫ. ‘ഇന്ന് അസമിന്റെ ഭാവി ശോഭനമായ ദിവസമാണ് എന്നത് എനിക്ക് സന്തോഷകരമായ കാര്യമാണ്, വളരെക്കാലമായി അസമും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും…

Read More

ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങൾ വിജയം കണ്ടു; നാവികരുടെ വധശിക്ഷ റദ്ദാക്കി.

ചാര പ്രവർത്തനം ആരോപിച്ച് ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളുടെ  ശിക്ഷ ഖത്തര്‍ കോടതി റദ്ദാക്കി.  ശിക്ഷാ വിധിക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി അംഗീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് സംഭവവികാസം. കേസില്‍ വിശദമായ വിധിന്യായത്തിനായി കാത്തിരിക്കുകയാണെന്നും അടുത്ത നടപടികളെക്കുറിച്ച് തീരുമാനിക്കാന്‍ ഇന്ത്യന്‍ അധികാരികള്‍ നിയമ സംഘവുമായും കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഒരു വര്‍ഷത്തിലേറെയായി രാജ്യത്ത് തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളെ ഖത്തറിലെ…

Read More

ജമ്മു കാശ്മീർ മുസ്ലിം ലീഗിനെ നിരോധിച്ചു.

ഡല്‍ഹി: ‘മുസ്ലിം ലീഗ് ജമ്മു കാശ്മീര്‍’ എന്ന സംഘടനയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ദേശവിരുദ്ധപ്രവര്‍ത്തനങ്ങളെയും പിന്തുണച്ചു എന്ന് വ്യക്തമായതിനാലാണ് നടപടി എന്നാണ് വിശദീകരണം. “ഇന്ത്യയിൽ നിന്ന് ജമ്മു കശ്മീർ സ്വാതന്ത്ര്യം നേടുക, പാകിസ്ഥാനുമായുള്ള ലയനം യാഥാർത്ഥ്യമാക്കുക, ജമ്മു കശ്മീരിൽ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുക” എന്നിവയാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. ഈ വിഭാഗത്തിലെ അംഗങ്ങൾ ജമ്മു കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും…

Read More

രാഹുൽ വീണ്ടും ഇന്ത്യാ യാത്രക്ക്.ഭാരത് ന്യായ് യാത്ര ജനുവരിയിൽ.

ന്യൂ ഡൽഹി: കോൺഗ്രസ്സിന്റെ രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്ക്ക് ജനുവരി 14ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തുടക്കം കുറിക്കും. ഭാരത് ജോഡോ യാത്രയെ ‘ഭാരത് ന്യായ് യാത്ര’ എന്ന് പുനർനാമകരണം ചെയ്തു. വടക്കുകിഴക്കൻ മണിപ്പൂരിൽ നിന്ന് ആരംഭിച്ച് മഹാരാഷ്ട്രയിലെ മുംബൈയിലാണ് ഇത്തവണ യാത്ര സമാപിക്കുക . രാജ്യത്തിന്റെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയുള്ള ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തവണ ഭാരത് ന്യായ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത്…

Read More

ഡൽഹി ചാണക്യപുരിയിൽ ബോംബ് സ്ഫോടനം.

ഡൽഹി :  ഇസ്രായേൽ എംബസിക്ക് സമീപം ബോബ് സ്ഫോടനം .ബോംബ് സ്ഫോടനം ഇസ്രായേൽ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്. വൈകുന്നേരമാണ് സംഭവം നടന്നത്. ഡൽഹി പോലീസും സുരക്ഷാ സംഘവും സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്ന് എംബസി വക്താവ് പറഞ്ഞു. രാജ്യതലസ്ഥാനത്തെ നയതന്ത്ര മേഖലയായ ചാണക്യപുരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എംബസിക്ക് പിന്നിൽ സ്‌ഫോടനം നടന്നന്നുള്ള വിവരം അജ്ഞാതൻ വഴിയാണ് ഡൽഹി പോലീസ് അറിയുന്നത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെ ഡൽഹി ഫയർ സർവീസിലേക്കാണ് അജ്ഞാത ഫോൺ സന്ദേശം എത്തിയത്. ഇസ്രായേൽ എംബസിക്ക് പിന്നിലെ…

Read More

ക്രിമിനല്‍ ബില്ലുകൾ ഇനി നിയമം.

ക്രിമിനല്‍ നിയമ പരിഷ്‌കരണ ബില്ലുകള്‍ രാഷ്‌ട്രപതി ഒപ്പിട്ടു. ന്യൂ ഡൽഹി:ക്രിമിനല്‍ നിയമ പരിഷ്‌കരണ ബില്ലുകള്‍ക്ക് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ അംഗീകാരം. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയ്‌ക്കാണ് രാഷ്‌ട്രപതി ഇന്ന് അംഗീകാരം നല്‍കിയത്.ഡിസംബര്‍ 20ന് ലോക്സഭയും ഡിസംബര്‍ 21ന് രാജ്യസഭയും പാസാക്കിയ ബില്ലുകള്‍ രാഷ്‌ട്രപതിയുടെ അംഗീകാരത്തിന് അയച്ചിരിക്കുകയായിരുന്നു. രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ബില്ലുകള്‍ രാജ്യത്തെ നിയമമായി.‌ഇന്ത്യൻ പീനല്‍ കോഡിന് (ഐപിസി) പകരം ഭാരതീയ ന്യായ സംഹിതയും, സിആര്‍പിസിക്ക് പകരം…

Read More

ദാവൂദ് ഇബ്രാഹിമിന്റെ ഇന്ത്യയിലെ സ്വത്തുക്കൾ ലേലത്തിലേക്ക് .

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലേയും രത്നഗിരിയിലേയും സ്വത്തുക്കള്‍ ലേലം ചെയ്യും. ജനുവരി അഞ്ചിനായിരിക്കും ലേലം നടക്കുക.ദാവൂദിന്റെ നാല് വസ്തുക്കളാണ് ലേലം ചെയ്യുക. ബംഗ്ലാവും രത്നഗിരിയിലെ മാമ്ബഴത്തോട്ടവും ലേലം ചെയ്യുന്ന വസ്തുക്കളില്‍ ഉള്‍പ്പെടും. ഇതിന് മുമ്ബും ദാവൂദിന്റെ ഉടമസ്ഥതയിലുള്ള നിരവധി വസ്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ലേലം ചെയ്തിട്ടുണ്ട്. ദാവൂദിന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റ് 4.53 കോടിക്കാണ് ലേലം ചെയ്തത്. ഇതിന് പുറമേ 3.53 കോടി മൂല്യം വരുന്ന ആറ് ഫ്ലാറ്റുകള്‍ 3.52 കോടിയുടെ ഗസ്റ്റ്ഹൗസ് എന്നിവയും ഇത്തരത്തില്‍ ലേലം…

Read More

പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പിരിയോഡിക്കല്‍സ് ബില്‍ പാസായി ;പത്ര സ്ഥാപനങ്ങളിലും സർക്കാറിന് നിയന്ത്രണം.

ന്യൂഡല്‍ഹി: പ്രസ് രജിസ്ട്രാര്‍ ജനറല്‍ അയ‌യ‌്‌ക്കുന്ന ഉദ്യോഗസ്ഥന് പത്രസ്ഥാപനത്തില്‍ കയറി രേഖകള്‍ പരിശോധിക്കാൻ അധികാരം. പ്രസ് ആൻഡ് രജിസ്ട്രേഷൻ ഒഫ് പിരിയോഡിക്കല്‍സ് ബില്‍ ലോക്‌സഭ ഇന്നലെ പാസാക്കിയതോടെയാണിത്. രാജ്യസഭ നേരത്തെ പാസാക്കിയിരുന്നു. കേന്ദ്ര ഏജൻസികളുടെ പരിശോധനയ്ക്കും ഇതോടെ വഴിതുറക്കുകയാണ്. ഇതിനൊപ്പം മൂന്ന് ക്രിമിനല്‍ നിയമ ബില്ലുകള്‍ രാജ്യസഭയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനത്തിന് മൂന്നംഗസമിതിയുടെ ഘടന വ്യക്തമാക്കുന്ന ബില്‍ ലോക്‌സഭയും പാസാക്കി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ശബ‌്‌ദവോട്ടോടെയാണ് പാസാക്കിയത്.ഇതിനു പിന്നാലെ ശൈത്യകാല സമ്മേളനം നിശ്ചയിച്ചതിന് ഒരു ദിവസം മുമ്ബേ പിരിഞ്ഞു….

Read More

ടെലികമ്യൂണിക്കേഷൻ ബില്‍ പാര്‍ലമെന്റ് പാസാക്കി;പാസായത് ദേശ സുരക്ഷയ്ക്ക് പ്രാധാന്യമുള്ള നിയമം.

ന്യൂഡല്‍ഹി: ദേശസുരക്ഷ കണക്കിലെടുത്ത് ടെലികോം സേവനങ്ങളുടെ നിയന്ത്രണം താല്‍ക്കാലികമായി സര്‍ക്കാറിന് ഏറ്റെടുക്കാൻ അനുവദിക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങളടങ്ങിയ പുതിയ ടെലികമ്യൂണിക്കേഷൻ ബില്‍ പാര്‍ലമെന്റ് പാസാക്കി.കഴിഞ്ഞ ദിവസം ലോക്‌സഭ അംഗീകാരം നല്‍കിയ ബില്‍, ശബ്ദവോട്ടോടെ വ്യാഴാഴ്ച രാജ്യസഭയിലും പാസായി. ലേലം നടത്താതെ സാറ്റലൈറ്റ് സ്‌പെക്‌ട്രം അനുവദിക്കുന്നതടക്കമുള്ളവ പുതിയ നിയമത്തിലുണ്ട്. സന്ദേശങ്ങള്‍ കൈമാറുന്നതിനും തടസ്സപ്പെടുത്തുന്നതിനും സര്‍ക്കാറിന് അധികാരം നല്‍കുന്നതായി വ്യവസ്ഥയുണ്ട്. പൊതുജന താല്‍പര്യാര്‍ഥമോ കുറ്റകൃത്യത്തിനുള്ള പ്രേരണ തടയുന്നതിനോ ആണ് ഇത്തരം നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരുടെ സന്ദേശങ്ങള്‍ തടയില്ല. കൊളോണിയല്‍ കാലത്തെ…

Read More

രാഹുലിനെ കൈവിട്ട് ഇന്ത്യ സഖ്യം; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മല്ലികാര്‍ജുൻ ഖാര്‍ഗ.

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗയെ നിര്‍ദേശിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി.ഡല്‍ഹിയില്‍ നടന്ന സഖ്യത്തിന്റെ യോഗത്തിലാണ് ഇവര്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇക്കാര്യം യോഗത്തില്‍ പങ്കെടുത്ത എം.ഡി.എം.കെയെ നേതാവ് വൈക്കോ സ്ഥിരീകരിച്ചു. എന്നാല്‍ ഖാര്‍ഗെ ആവശ്യം നിരസിച്ചുവെന്നാണ് വിവരം. മികച്ച ഭൂരിപക്ഷത്തില്‍ മുന്നണി ജയിക്കുക എന്നതാണ് പ്രധാനകാര്യം. അതിന് ശേഷം ജനാധിപത്യപരമായ രീതിയില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കട്ടെയെന്ന് ഖാര്‍ഗെ പറഞ്ഞു. ‘എംപിമാര്‍ ഇല്ലെങ്കില്‍ പ്രധാനമന്ത്രിയെക്കുറിച്ച്‌ സംസാരിച്ചിട്ട് എന്ത്…

Read More