പക്ഷപാതികളായ മാധ്യമങ്ങളെ ബഹിഷ്കരിക്കും ;ഇന്ത്യ.

ന്യൂഡല്‍ഹി: പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെയും വാര്‍ത്താ അവതാരകരെയും ബഹിഷ്‌കരിക്കാൻ പ്രതിപക്ഷ സഖ്യമായ ഇൻഡ്യാ മുന്നണി.ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന മുന്നണിയുടെ ആദ്യത്തെ കോര്‍ഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതിന്റെ പട്ടിക തയ്യാറാക്കാൻ മാധ്യമ ഉപസമിതിയെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഈ അവതാരകര്‍ നയിക്കുന്ന ഒരു ടെലിവിഷൻ ഷോകളിലും ഇൻഡ്യാ മുന്നണി പങ്കെടുക്കില്ലെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു.ചില മാധ്യമങ്ങള്‍ ശത്രുപക്ഷത്ത് നിര്‍ത്തുന്നുവെന്നത് പ്രതിപക്ഷത്തിന്റെ നേരത്തെയുള്ള ആരോപണമാണ്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസും അക്കാര്യം…

Read Full News

നിർമ്മലസീത രാമനുമായി ചൈനീസ് ധനമന്ത്രി കൂടിക്കാഴ്ച നടത്തി.

നിർമ്മലസീത രാമനുമായി ചൈനീസ് ധനമന്ത്രി കൂടിക്കാഴ്ച നടത്തി ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി ചൈനീസ് ധനമന്ത്രി കൂടിക്കാഴ്ച നടത്തി ലിയു കുൻ ആണ് നിർമ്മലാ സീതാരാമനുമായി കൂടികാഴ്ച നടത്തിയത്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല. ജി 20 ഉച്ചകോടിയിലെ ഷി ജിൻപിംഗിന്റെ അഭാവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങള്‍ക്ക് മറുപടിയും നല്‍കിയിരുന്നു. ജി 20 ഉച്ചകോടിയിലുയര്‍ന്ന ആശയങ്ങളെ ചൈന…

Read Full News

ജി 20  ചർച്ചയിൽ സമവായം; സന്തോഷം പ്രകടിപ്പിച്ച് ശശി തരൂർ .

ജി 20  ചർച്ചയിൽ സമവായം; സന്തോഷം പ്രകടിപ്പിച്ച് ശശി തരൂർ . ന്യൂഡൽഹി:ജി20 നയപ്രഖ്യാപനത്തില്‍ ഇന്ത്യ 100 ശതമാനം സമവായം കൈവരിച്ചതായി ജി20 ഷെര്‍പ്പ അറിയിച്ചത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് ശശീ തരൂർ എം പി .ജി20 നയപ്രഖ്യാപനത്തില്‍ ഇന്ത്യ 100 ശതമാനം സമവായം കൈവരിച്ചതായി ജി20 ഷെര്‍പ്പ അറിയിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്.ചര്‍ച്ചകളില്‍ സമവായം കൈവരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റഷ്യ-യുക്രെയ്ൻ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സമവായ പ്രസ്താവന അവതരിപ്പിക്കാൻ 200 മണിക്കൂറോളം…

Read Full News

ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഭാര്യയും അക്ഷർധാം ക്ഷേത്രം സന്ദർശിച്ചു.

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ഇന്ന് ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം ഋഷി സുനക്കിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഇരുവരുടെയും ദര്‍ശനസമയത്ത് ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാൻ മറ്റ് പ്രതിനിധികള്‍ക്കൊപ്പം ഋഷി സുനക് രാജ്ഘട്ടിലേയ്ക്ക് പോയി. ക്ഷേത്ര ദര്‍ശനത്തിന് സമയം കണ്ടെത്തുമെന്ന് ഇന്നലെ അദ്ദേഹം…

Read Full News

ലോക നേതാക്കൾ രാജ്ഘട്ടിലെത്തി.

ന്യൂഡൽഹി:രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ച്‌ ലോകനേതാക്കള്‍. അത്യപൂര്‍വ നിമിഷത്തിന് സാക്ഷ്യം വഹിച്ച്‌ ലോകം.ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ദില്ലിയിലെത്തിയ ലോക രാജ്യങ്ങളുടെ നേതാക്കള്‍ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തിയാണ് ആദരമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഷോള്‍ അണിയിച്ച്‌ രാജ്ഘട്ടിലേക്ക് രാഷ്ട്രത്തലവന്മാരെ സ്വീകരിച്ചു. സബര്‍മതി ആശ്രമത്തെ കുറിച്ചും മഹാത്മാഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മോദി, നേതാക്കളോട് വിവരിച്ചു. അതിന് ശേഷം ഒന്നിച്ച്‌ രാജ്ഘട്ടിലേക്കെത്തിയ നേതാക്കള്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷം ഒരുമിനിറ്റ് മൌനം ആചരിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി…

Read Full News

ക്രിപ്റ്റോയ്ക്ക് നിയന്ത്രണ നിർദേശവുമായി ജി 20.

ന്യൂഡൽഹി:ക്രിപ്റ്റോ ആസ്തികള്‍ക്കായുള്ള ആഗോള നിയന്ത്രണ ചട്ടക്കൂട് (സിഎആര്‍എഫ്) വേഗത്തില്‍ നടപ്പിലാക്കാൻ തീരുമാനിച്ച്‌ ജി 20 രാജ്യങ്ങള്‍.ക്രിപ്റ്റോ കറൻസി പോലുള്ള സാന്പത്തികേതര ആസ്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഇൻഫര്‍മേഷൻ എക്സ്ചേഞ്ച് സ്ഥാപിക്കാനാണു നീക്കം. നികുതിവെട്ടിപ്പുകാര്‍ തങ്ങളുടെ കണക്കില്‍ ഉള്‍പ്പെടാത്ത സന്പത്തുക്കള്‍ മറച്ചുവയ്ക്കാൻ ഇത്തരം സാന്പത്തികേതര ആസ്തികള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ക്രിപ്റ്റോ അസറ്റ് റിപ്പോര്‍ട്ടിംഗ് ഫ്രെയിം വര്‍ക്ക് (സിഎആര്‍എഫ്) നടപ്പിലാക്കും. ക്രിപ്റ്റോ കറൻസിയെ ആസ്തി എന്ന നിലയില്‍ മാത്രമേ പരിഗണിക്കൂവെന്നും സാധാരണ കറൻസി നോട്ടുകള്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ കറൻസി നോട്ടുകള്‍ തുല്യമായി…

Read Full News

ലോക നേതാക്കൾക്ക് ഇന്ത്യ നൽകുന്നത് ലോഹ വിസ്മയം .

ന്യൂഡല്‍ഹി : ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിദേശ നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സമ്മാനം .വെങ്കലത്തില്‍ പ്രത്യേകമായി നിര്‍മ്മിച്ച താമരപ്പൂവാണ് മോദി ലോക നേതാക്കൾക്ക് സമ്മാനമായി നല്‍കുക . ഉത്തര്‍പ്രദേശിലെ മഹോബ പ്രദേശത്തെ കലാകാരനായ മൻമോഹൻ സൈനിയാണ് . ഈ അദ്വിതീയ സ്മരണികകള്‍ ഒരുക്കുന്നത് . 50 ഓളം താമരകളാണ് ഇതിനായി നിര്‍മ്മിച്ചിരിക്കുന്നത്. ഈ സ്മരണികകളെ അപൂര്‍വവും സവിശേഷവുമാക്കുന്നത് ഡിസൈൻ ആണെന്ന് മൻമോഹൻ സൈനി പറഞ്ഞു. 30 വര്‍ഷത്തിലേറെയായി സൈനി വെങ്കല പുരാവസ്തുക്കള്‍ നിര്‍മ്മിക്കുന്നുണ്ട്…

Read Full News

മതങ്ങളോടും വിശ്വാസങ്ങളോടുമുള്ള അസഹിഷ്ണുതയെ എതിര്‍ക്കണം.ജി 20.

ഡല്‍ഹി: മതത്തിന്റെ പേരിലുള്ള വിദ്വേഷ പ്രവര്‍ത്തനങ്ങളെ അപലപിച്ച്‌ ജി 20യില്‍ സംയുക്ത പ്രഖ്യാപനം. വ്യക്തികള്‍, മതചിഹ്നങ്ങള്‍, വിശുദ്ധ ഗ്രന്ഥങ്ങള്‍ എന്നിവയ്ക്കെതിരായ എല്ലാ മത വിദ്വേഷ പ്രവര്‍ത്തനങ്ങളെയും ജി20 അപലപിച്ചു.മതങ്ങളോടും വിശ്വാസങ്ങളോടുമുള്ള അസഹിഷ്ണുതയെ എതിര്‍ക്കണം. അക്രമങ്ങളെയും വേര്‍തിരിവിനെയും അനുവദിക്കില്ലെന്നും ഉച്ചകോടി സംയുക്തമായി പ്രഖ്യാപിച്ചു. അതേസമയം ഉച്ചകോടിയില്‍ ഇന്ത്യ – ഗള്‍ഫ് – യൂറോപ്പ് സാമ്ബത്തിക ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മോദി വ്യക്തമാക്കി. സാമ്ബത്തിക ഇടനാഴി അടുത്ത തലമുറക്കായി അടിത്തറ പാകുമെന്നും…

Read Full News

ജി 20 യിൽ ആഫ്രിക്കൻ യൂണിയൻ സ്ഥിരം അംഗത്വം .

ന്യൂഡൽഹി:ആഫ്രിക്കന്‍ യൂണിയന് ജി 20യില്‍ സ്ഥിര അംഗത്വം നല്‍കി. ഇതോടെ ജി 20യിലെ അംഗരാജ്യങ്ങളുടെ എണ്ണം 21 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണയോടെ ജി 20ലേക്ക് ആഫ്രിക്കന്‍ യൂണിയനെ ക്ഷണിക്കുകയാണെന്ന് ലോക നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് മോദി . ഇതിന് പിന്നാലെ യൂണിയന്‍ ഓഫ് കൊമോറോസിന്റെ പ്രസിഡന്റും ആഫ്രിക്കന്‍ യൂണിയന്‍ (എയു) ചെയര്‍പേഴ്സണുമായ അസലി അസൗമാനിയെ വേദിയില്‍ അദ്ദേഹത്തിനായി തയ്യാറാക്കിയ ഇരിപ്പിടത്തില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ സ്വീകരിച്ചു….

Read Full News

ഖലിസ്ഥാൻ തീവ്രവാദികളെ ബ്രിട്ടനിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല ; ഋഷി സുനക്.

ഡല്‍ഹി; ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഡല്‍ഹിയിലെത്തി. ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദത്തെക്കുറിച്ചുളള ചോദ്യത്തിന്, രാജ്യത്ത് ഒരു തരത്തിലുള്ള അക്രമവും തീവ്രവാദവും അംഗീകരിക്കില്ലെന്നും യുകെ പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദം നേരിടാന്‍ യുകെ, ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇത് (ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദം) ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങളുടെ സുരക്ഷാ മന്ത്രി അടുത്തിടെ ഇന്ത്യയിലെത്തി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടാന്‍ കൂട്ടായ്മകള്‍ ഉണ്ടാക്കിയിട്ടുണ്ട്….

Read Full News