ഇമ്രാൻമസൂദ് കോൺഗ്രസിലേക്ക് ;യുപിയിൽ കോൺഗ്രസിന് മുതൽക്കൂട്ട്.

ലഖ്‌നൗ: ഇമ്രാൻ മസൂദ് കോൺഗ്രസിലേക്ക് .ഒന്നരവര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുകയാണ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ഇമ്രാന്‍ മസൂദ്.പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ വലിയ സ്വാധീനമുള്ള ഇമ്രാന്‍ മസൂദ് 2022ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പേ കോണ്‍ഗ്രസ് വിട്ട് എസ്പിയിലേക്കും പിന്നീട് ബിഎസ്പിയിലും എത്തുകയായിരുന്നു. ഓഗസ്റ്റില്‍ ഇമ്രാന്‍ മസൂദിനെ ബിഎസ്പിയില്‍ നിന്ന് മായാവതി പുറത്താക്കിയിരുന്നു. ‘ഒക്ടോബര്‍ ഏഴിന് ഞാന്‍ കോണ്‍ഗ്രസില്‍ ചേരും. വീട്ടിലേക്ക് മടങ്ങിവരുന്നത് പോലെയാണിത്. എനിക്ക് കോണ്‍ഗ്രസ് വിടാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷെ എന്റെ അനുയായികളുടെ നിര്‍ബന്ധപ്രകാരം ചെയ്തതാണ്. പക്ഷെ…

Read More

ബിനാമി ഇടപാട് ;ഗുണ്ടാ തലവന്റെ 10 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തു

ബിനാമി കേസില്‍ ഉത്തര്‍പ്രദേശിലെ ഗുണ്ടാത്തലവനും രാഷ്ട്രീയക്കാരനുമായ മുഖ്താര്‍ അൻസാരിയുടെയും കുടുംബത്തിന്റെയും ലഖ്നോവിലെ 10 കോടിയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി.ഗാസിപുരിലെ തൻവീര്‍ സഹര്‍ എന്ന സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത ദാലിബാഗ് മേഖലയിലുള്ള സ്വത്താണ് പിടിച്ചെടുത്തത്. 10 കോടി വിപണി വിലയുള്ള സ്ഥലത്തിന് രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ 76 ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. യു.പിയിലെ ഗാസിപുര്‍ ജില്ലയില്‍ അൻസാരിയുടെ ബിനാമി ഗണേഷ് ദത്ത് മിശ്രയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 12 കോടിയുടെ സ്വത്ത് കഴിഞ്ഞ ഏപ്രിലില്‍ ആദായ നികുതി…

Read More

പ്രിയങ്ക നെഹ്റുവിന്റെ മണ്ഡലത്തിൽ നിന്നും മത്സരിച്ചേക്കും.

ഡല്‍ഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ ഫുല്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ സീ ന്യൂസ് ആണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1952, 1957, 1962 വര്‍ഷങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇവിടെ നിന്ന് തുടര്‍ച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച്‌ ലോക്സഭയിലെത്തിയിട്ടുണ്ട്. യുപിയിലെ ഗാന്ധി കുടുംബത്തിന്റെ കോട്ടയെന്ന് വിളിക്കപ്പെടുന്ന മൂന്ന് സീറ്റുകളില്‍ ഒന്നാണിത്. റായ്ബറേലിയും അമേഠിയുമാണ് മറ്റ് രണ്ടെണ്ണം. അതേസമയം പ്രിയങ്കയെ…

Read More

വനിതാ പോലീസ് ഉദ്യോഗസ്ഥയെ വധിച്ച കേസ്; പ്രതിയെ വെടിവച്ച് കൊന്നു.

ലഖ്നൗ:ട്രെയിനില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.കഴിഞ്ഞ മാസം അയോധ്യ സ്റ്റേഷനിലെ സരയു എക്സ്പ്രസില്‍ വച്ച്‌ പോലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിയായ അനീഷാണ് വെള്ളിയാഴ്ച അയോധ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് പോലീസിന്റെയും ലഖ്നൗ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെയും സംയുക്ത സംഘമാണ് ഇനായത്ത് നഗറില്‍ നടന്ന ഓപറേഷന് നേതൃത്വം നല്‍കിയത്. ഏറ്റുമുട്ടലിനിടെ വെടിയേറ്റു ചികിത്സയില്‍ കഴിയുന്ന രണ്ട് പേരില്‍ ഒരാളായ ആസാദ് ഖാനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കലന്ദര്‍ പൊലീസ്…

Read More

2024 ലോകസഭ തിരഞ്ഞെടുപ്പിൽ ബിഎസ്പി ഒറ്റയ്ക്ക് ;ഇരു മുന്നണികൾക്കെതിരെയും  ശക്തമായ പോരാട്ടം എന്നും മായാവതി .

2024 ലോകസഭ തിരഞ്ഞെടുപ്പിൽ ബിഎസ്പി ഒറ്റയ്ക്ക് ;ഇരു മുന്നണികൾക്കെതിരെയും  ശക്തമായ പോരാട്ടം എന്നും മായാവതി . ലക്നൗ: 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കൊപ്പവുമില്ലെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബിഎസ്പി) നേതാവ് മായാവതി.2017ലെ പോലെ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്കായിരിക്കും മത്സരം. സമൂഹത്തിലെ തിരസ്‌കരിക്കപ്പെട്ട, ചിതറിക്കപ്പെട്ട കോടികണക്കിന് വരുന്ന ജനത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. എതിരാളികള്‍ ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്കു പകരം പരസ്പര സാഹോദര്യമാണ് അതിന്റെ അടിസ്ഥാനമെന്നും മായാവതി പറഞ്ഞു. മായാവതി പ്രതിപക്ഷ ഐക്യനിരയായ ‘ഇന്ത്യ’…

Read More

മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ സ്വത്ത് നഷ്ടമാകും: നിയമവുമായി യുപി .

ലക്നൗ:മാതാപിതാക്കളെ പരിചരിച്ചില്ലെങ്കില്‍ സ്വത്ത് നഷ്ടമാകും; പുതിയ നിയമവുമായി യോഗി സര്‍ക്കാര്‍.പ്രായമായ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്ന മക്കളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ യോഗി സര്‍ക്കാര്‍.ഇതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാരുടെ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ റൂള്‍സ് 2014 ഭേദഗതി ചെയ്യും. ഇതിനായുളള നിര്‍ദ്ദേശം തയ്യാറാക്കിയിട്ടുണ്ട്. അഭിഭാഷകരുമായി കൂടി ആലോചിച്ച ശേഷം സാമൂഹ്യക്ഷേമ വകുപ്പ് യോഗി ആദിത്യനാഥിന് മുന്നില്‍ പുതിയ നിര്‍ദ്ദേശം അവതരിപ്പിക്കും. ഈ നിര്‍ദ്ദേശത്തിലൂടെ, വയോധികരായ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്ന മക്കളെയും ബന്ധുക്കളെയും സ്വത്തില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ എളുപ്പമാക്കും….

Read More