സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻന്റെ അധ്യക്ഷനായി മലയാളി നടന് നിയമനം.

ന്യൂഡൽഹി:മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.അങ്ങയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും തീര്‍ച്ചയായും ഈ മഹോന്നത സ്ഥാപനത്തെ സമ്ബന്നമാക്കും. താങ്കള്‍ക്ക് ഫലവത്തായ ഒരു ഭരണകാലം ആശംസിക്കുന്നുവെന്ന് അനുരാഗ് ഠാക്കൂര്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. 1995 ല്‍ കൊല്‍ക്കത്തയില്‍ സ്ഥാപിതമായ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട്…

Read More

പേര് മാറ്റം ബോളിവുഡിലും ;അക്ഷയ് കുമാർ സിനിമയിലും ഭാരത് .

ഡല്‍ഹി: ഇന്ത്യ-ഭാരത് വിവാദങ്ങള്‍ക്കിടെ സിനിമയുടെ പേരുമാറ്റി അക്ഷയ് കുമാര്‍. ബോളിവുഡ് താരത്തിന്റെ വരാനിരിക്കുന്ന സിനിമക്ക് ‘മിഷൻ റാണിഗഞ്ച്: ദ ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യു’ എന്ന പേരാണ് നേരത്തെ നല്‍കിയിരുന്നത്.ഇത് മാറ്റി മിഷൻ റാണിഗഞ്ച്: ദ ഗ്രേറ്റ് ഭാരത് റെസ്ക്യു എന്ന പേരാണ് നല്‍കിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലാണ് പേരുമാറ്റം അറിയിച്ചിരിക്കുന്നത്. റാണിഗഞ്ചിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തെ ഇതിവൃത്തമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 1989ലാണ് കല്‍ക്കരി ഖനിയില്‍ അപകടമുണ്ടായത്. അന്ന് ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാൻ പ്രധാന പങ്കുവഹിച്ച ജസ്‍വാന്ത് സിങ്…

Read More

ഗദർ മുന്നേറ്റം തുടരുന്നു ; ചിത്രം 500 കോടിക്കരികെ.

ഇരുപത്തിമൂന്ന് ദിവസം കൊണ്ട് 500 കോടി ക്ലബ്ബില്‍ കയറാൻ ഒരുങ്ങി ഗദര്‍ 2. അനില്‍ ശര്‍മ സംവിധാനം ചെയ്ത സണ്ണി ഡിയോള്‍ ചിത്രം ഗദര്‍ 2 ബോക്‌സോഫീസില്‍ ജൈത്രയാത്ര തുടരുകയാണ്.കഴിഞ്ഞ മാസം പതിനൊന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 2001 ലെ ഗദര്‍ ഒന്നാം ഭാഗത്തിന് ശേഷം സണ്ണി ഡിയോളും അമീഷ പട്ടേലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗദര്‍ 2. 22 ദിവസം കൊണ്ട് ചിത്രം സ്വന്തമാക്കിയത് 487.65 കോടിയാണ്.60 കോടി മുതല്‍ മുടക്കിലാണ് ഗദര്‍ 2 നിര്‍മ്മിച്ചത്.സണ്ണി…

Read More

‘ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമ’; ആര്‍ ഡി എക്‌സിനെ വാനോളം പുകഴ്‌ത്തി ഉദയനിധി സ്റ്റാലിന്‍.

‘ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമ’; ആര്‍ ഡി എക്‌സിനെ വാനോളം പുകഴ്‌ത്തി ഉദയനിധി സ്റ്റാലിന്‍. അഭിമാനമെന്ന് നീരജ് മാധവ് ,ഓഗസ്റ്റ് 25ന് പുറത്തിറങ്ങിയ ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് ചിത്രം ആര്‍ ഡി എക്‌സ് മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകള്‍ കീഴടക്കുകയാണ്.ഇതിനിടെ തമിഴ്‌നാട് മന്ത്രിയില്‍ നിന്നും ചിത്രത്തിന് കയ്യടി ലഭിച്ചു. നടനും നിര്‍മാതാവും കായിക-യുവജന മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ചിത്രത്തെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ ഉദയനിധിയുടെ പ്രതികരണത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകന്മാരില്‍…

Read More

69മത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

69- മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.അല്ലു അര്‍ജജുന്‍ മികച്ച നടനുളള അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടിക്കുളള പുരസ്‌കാരം ആലിയ ഭട്ടും കൃതി സനോണും നേടി.ഇന്ദ്രന്‍സിന് ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരമാര്‍ശം ലഭിച്ചു. മികച്ച മലയാള ചിത്രമായി ഹോം എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫീച്ചര്‍ ചിത്രത്തിനുളള അവാര്‍ഡ് റോക്കട്രി ദ നമ്ബി ഇഫക്റ്റിസിന് ലഭിക്കുകയുണ്ടായി.ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി അച്ഛനും മകനും. ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലൂടെയാണ് പ്രശസ്ത സംഗീത സംവിധായകൻ എം.എം കീരവാണിയും…

Read More

ശ്രീദേവിക്ക് ആദരവുമായി ഗൂഗിൾ.

അന്തരിച്ച നടി ശ്രീദേവിയുടെ അറുപതാം ജന്മദിനത്തില്‍ ഗൂഗിളിന്റെ ആദരം. ഇന്ത്യയുടെ പ്രിയനായികയ്ക്ക് ഡൂഡിലിലൂടെ ആദരമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍.അഞ്ചുവര്‍ഷം മുമ്ബായിരുന്നു ശ്രീദേവി മരണപ്പെട്ടത്.ബോളിവുഡില്‍ അഞ്ച് ദശാബ്ദത്തോളം തിളങ്ങിനിന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്നെയായിരുന്നു ശ്രീദേവി. നാലാം വയസ്സില്‍ ‘തുണൈവൻ’ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി അഭിനയം തുടങ്ങി. 1980 കളില്‍ നായിക വേഷം ചെയ്തുതുടങ്ങിയത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്. ദേവരാഗം, തുലാവര്‍ഷം, ആ നിമിഷം, സത്യവാൻ സാവിത്രിയടക്കം ഏകദേശം 26-ഓളം…

Read More