ഹിമാചൽ പ്രദേശിൽ വീണ്ടും മണ്ണിടിച്ചിൽ ; കെട്ടിടം തകർന്നു വീണു.

ഹിമാചൽ പ്രദേശിൽ വീണ്ടും മണ്ണിടിച്ചിൽ ; വൻ കെട്ടടം തകർന്നു വീണു.

കുളു: ഹിമാചല്‍പ്രദേശിലെ കുളുവില്‍ കനത്ത മണ്ണിടിച്ചിലില്‍ നഗരപ്രദേശത്തെ ബഹുനില കെട്ടിടങ്ങള്‍ തര്‍ന്ന് വീണു.വ്യാഴാഴ്ച രാവിലെ 9.15 ഓടെയാണ് ഏഴ് നിലയുള്ള കെട്ടിടം ഉള്‍പ്പടെ നിലംപൊത്തിയത്.

അപകടസാധ്യത മനസ്സിലാക്കി കെട്ടിടത്തില്‍ നിന്ന് നേരത്തെ തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു. കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കനത്ത മഴയെ തുടരുന്ന് സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളില്‍ നിന്നും മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.കഴിഞ്ഞ ദിവസം തുടങ്ങിയമഴ ഇതുവരേയും ശമിച്ചിട്ടില്ല. കുളു- മാണ്ഡി ദേശീയപാതയില്‍ നൂറു കണക്കിന് വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നുണ്ട്.

റോഡുകള്‍ തകര്‍ന്നതോടെ ദേശീയപാതയിലൂടെ ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മണാലി, കുളു മേഖലയില്‍ മൂന്ന് ദിവസം കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കെടുതിയില്‍ ഇതുവരെ 74 പേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍.