തെരഞ്ഞെടുപ്പിലേക്ക് മിസോറാം; ഭരണകക്ഷിയായ എം എൻ എഫ് 38 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.


ഐസ്വാള്‍: ഈ വര്‍ഷാഅവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറില്‍ 38 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ഭരണകക്ഷിയായ എംഎൻഎഫ്.ആകെ 40 സീറ്റുകളാണു സംസ്ഥാനത്തുള്ളത്. ചാല്‍ഫില്‍ഹ്, ഐസ്വാള്‍ സൗത്ത്-2 സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത്.

നിലവിലെ സ്പീക്കറായ എംഎൻഎഫ് നേതാവ് ലാൽറിൻലിയാന സൈലോയാണ് ചാൽഫിനെ പ്രതിനിധീകരിക്കുന്നത്, പ്രധാന പ്രതിപക്ഷമായ സോറാം പീപ്പിൾസ് മൂവ്‌മെന്റിന്റെ (ZPM) ലാൽചുവാന്തംഗ ഐസ്വാൾ സൗത്ത്-II സീറ്റിലെ എംഎൽഎയാണ്. ഈ രണ്ട് സീറ്റുകളിലേക്കും ഉടൻ സ്ഥാനാർഥികളെ നിശ്ചയിക്കുമെന്നും നേതാവ് പറഞ്ഞു.

പ്രധാന പ്രതിപക്ഷമായ സോറം പീപ്പിള്‍സ് മൂവ്മെന്‍റ്(സെഡ്പിഎം) 39 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് ഉടൻ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കും. 40 അംഗ നിയമസഭയില്‍ എംഎൻഎഫിന് 27 അംഗങ്ങളുണ്ട്.

സെഡിപിഎം-6, കോണ്‍ഗ്രസ്-5, ബിജെപി-1 എന്നിങ്ങനെയാണ് കക്ഷിനില. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.