ഹരിയാന ബിജെപിയിൽ വൻ കൊഴിഞ്ഞു പോക്ക്.

ചണ്ഡിഗഡ്:നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതോടെ തർക്കം രൂക്ഷമായ ഹരിയാണ ബി.ജെ.പി.യില്‍ നോതാക്കളുടെ രാജി തുടരുന്നു.സംസ്ഥാന ബി.ജെ.പി വൈസ് പ്രസിഡന്റും മുതിർന്ന നേതാവുമായ ജി.എല്‍.ശർമ രാജിവെച്ച്‌ കോണ്‍ഗ്രസില്‍ ചേർന്നു. 250 പാർട്ടി ഭാരവാഹികള്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പ്രവേശം. ഹരിയാണ ക്ഷീരവികസന കോർപ്പറേഷന്റെ ചെയർമാനായിരുന്നു ശർമ.മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ ചെറുമകനും ബി.ജെ.പി നേതാവുമായ ആദിത്യ ദേവിലാല്‍ ആണ് പാർട്ടിവിട്ട മറ്റൊരു പ്രമുഖൻ. ലോക്ദളിലാണ് അദ്ദേഹം ചേക്കേറിയത്. ഹരിയാണ മാർക്കറ്റിങ് ബോർഡ് ചെയർമാൻ സ്ഥാനം ആദിത്യ അടുത്തിടെ രാജിവെച്ചിരുന്നു. സിർസ…

Read Full News

പാക്ക് അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ; നിരവധി മരണം.

കാബൂൾ :അഫ്ഗാൻ- പാക് അതിർത്തിയില്‍ ഇരു വിഭാഗം സൈനികർക്ക് തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ 8 അഫ്ഗാൻ താലിബാൻ സൈനികർ കൊല്ലപ്പെട്ടു.16 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. താലിബാൻ സൈനികരാണ് ആദ്യം ആക്രമണം നടത്തിയത് എന്നാണ് പാകിസ്താൻ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പുലർച്ചെ പാകിസ്താന്റെ സൈനിക ക്യാമ്ബുകള്‍ക്ക് നേരെ താലിബാൻ സൈനികർ ആക്രമണം നടത്തുകയായിരുന്നു. ഇതോടെ പാകിസ്താൻ സൈന്യവും തിരിച്ച്‌ ആക്രമിച്ചു. ഇതിലാണ് താലിബാൻ സൈനികർ കൊല്ലപ്പെട്ടത്.താലിബാൻ കമാൻഡർമാരായ ഖാലില്‍, ജാൻ മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്….

Read Full News

ഇന്ത്യ പിടിച്ചടക്കുമെന്ന് ബംഗ്ലാ ഭീകരൻ; കൊടുംഭീകരനെ തുറന്നു വിട്ടത് മൂന്നാഴ്ച മുൻപ്.

ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേർപെടുത്താനുള്ള പദ്ധതിയുമായി ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ഭീകരൻ മുഹമ്മദ് ജാസിമുദ്ദീൻ റഹ്മാനി.മൂന്നാഴ്ച മുൻപാണ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസർക്കാർ റഹ്മാനിയെ ജയിലില്‍ നിന്ന് മോചിപ്പിച്ചത് . ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും ഇസ്ലാമിക് ഭീകരരുടെ സഹായവവും അൻസറുല്ല ബംഗ്ലാ ടീം (എബിടി) നേതാവായ റഹ്മാനി തേടിയിട്ടുണ്ട്. ‘അല്‍ ഖ്വയ്ദ’ ഭീകര സംഘടനയുടെ പിന്തുണക്കാരനായ റഹ്മാനി ഖാലിസ്ഥാനികളുടെ സഹായത്തോടെ ഇന്ത്യയെ തകർക്കുമെന്നാണ് പറഞ്ഞിരുന്നത് . മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ…

Read Full News

വിനേഷ് ഫോഗട്ട് കോൺഗ്രസിലേക്ക്.

ന്യൂഡൽഹി :ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒളിമ്ബ്യന്‍മാരായ വിനേഷ് ഫോഗട്ടും, ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേരുംവിനേഷ് ഫോഗട്ട് ഹരിയാനയിലെ ജുലാന സീറ്റില്‍ നിന്ന് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ജനനായക് ജന്‍താ പാര്‍ട്ടിയുടെ അമര്‍ജീത് ധന്‍ഡയാണ് ഇവിടുത്തെ എം എല്‍ എ. സെപ്റ്റംബര്‍ നാലിന് ഇരു ഗുസ്തിതാരങ്ങളും രാഹുല്‍ ഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും റെയില്‍വേയിലെ ഉദ്യോഗം രാജിവച്ചു കഴിഞ്ഞു. കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍…

Read Full News

ജസ്റ്റിൻ ട്രൂഡോയുടെ ഗവൺമെന്റിന് ഭീഷണി; പിന്തുണ പിൻവലിച്ച് ഇന്ത്യ വിരുദ്ധ സിഖ് പാർട്ടി.

ടൊറണ്ടോ :കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഗവൺമെന്റിനെ തിരിച്ചടി.സിക്ക് സംഘടനയുടെ പിന്തുണയാണ് ജസ്റ്റിൻ ട്രൂഡോയ്ക്ക് നഷ്ടമായത് .എന്നും ഇന്ത്യയ്ക്കെതിരെ നിലപാടെടുത്ത സംഘടനയാണ് ജസ്റ്റിൻ ക്രൂഡോയുടെ ന്യൂനപക്ഷ ഗവൺമെന്റിന് പിന്തുണച്ചിരുന്നത്.ഇന്നലെയാണ് ജസ്റ്റിൻ നയിക്കുന്ന ന്യൂനപക്ഷ ലിബറൽ ഗവൺമെൻ്റിനുള്ള പിന്തുണ ഡെമോക്രാറ്റിക് പാർട്ടി പിൻവലിച്ചത്. ഭരണം തുടരുമെന്നും സാമൂഹിക പരിപാടികളിലൂടെ മുന്നോട്ട് പോകുമെന്നും വാഗ്ദാനം ചെയ്തുകൊണ്ട്, ഇടതുപക്ഷ ചായ്‌വുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് ജഗ്മീത് സിംഗ് 2022 ലാണ് ട്രൂഡോയുടെ പാർട്ടിയുമായി കരാർ ഉണ്ടാക്കിയത്. 2025 ഒക്ടോബർ അവസാനത്തോടെ…

Read Full News

അപരാജിത ബിൽ അവതരിപ്പിച്ച് മമത ; പ്രതിഷേധിച്ച് ബി ജെ പി .

കൊൽക്കത്ത:ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന അപരാജിത വുമണ്‍ ആൻഡ് ചൈല്‍ഡ് ബില്‍ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ അവതരിപ്പിച്ചു.അനുമതിയമില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. വനിത ഡോക്ടറുടെ കൊലപാതകത്തില്‍ സർക്കാരിനുണ്ടായ വീഴ്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് നടപടിയെന്ന് ബിജെപി വിമർശിച്ചു. അപരാജിത വുമണ്‍ ആൻഡ് ചൈല്‍ഡ് വെസ്റ്റ് ബെംഗാള്‍ ക്രിമിനല്‍ ലോ അമൻഡ്മെന്‍റ് ബില്‍ 2024 ബംഗാള്‍ നിയമ മന്ത്രി മോലോയ് ഘട്ടക്ക് ആണ് നിയമസഭയില്‍ അവതരിപ്പിച്ചത്.യുവഡോക്ടറുടെ…

Read Full News

ജയിൽ ചാടാൻ തിരക്ക്; നൂറിലേറെ മരണം.

കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.കിന്‍ഷാസയിലെ തിങ്ങി നിറഞ്ഞ മകാല ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 24 തടവുകാര്‍ വെടിയേറ്റും മറ്റുള്ളവര്‍ തിക്കിലും തിരക്കിലും പെട്ടാണ് മരിച്ചത്. കോംഗോ ആഭ്യന്തര മന്ത്രി ജാക്വമിന്‍ ഷബാനി എക്‌സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.“പരിക്കേറ്റ 59 പേരെ സർക്കാർ പരിചരിക്കുന്നു, അതുപോലെ തന്നെ ചില സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസുകളും ഉണ്ട്,” അദ്ദേഹം പറഞ്ഞു, ജയിലിൽ ഇപ്പോൾ സമാധാനം പുനഃസ്ഥാപിച്ചു. ബലാത്സംഗ സംഭവങ്ങളെ കുറിച്ച് അദ്ദേഹം…

Read Full News

ചാവേർ അക്രമം;അഫ്ഗാനിൽ ആറ് മരണം.

കാബുൾ:അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിൽ തിങ്കളാഴ്ച ഒരു ചാവേർ ബോംബർ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാബൂളിലെ തെക്കുപടിഞ്ഞാറൻ ഖലാ ബക്തിയാർ പരിസരത്താണ് സ്‌ഫോടനം നടന്നതെന്ന് കാബൂൾ പോലീസ് മേധാവിയുടെ വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നുണ്ട്. 13 പേർക്കാണ് ചാവേർ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം നടക്കുകയാണ്. സ്‌ഫോടനത്തിൻ്റെ ഉത്തരവാദിത്തം നിലവിൽ ആരും ഉടൻ ഏറ്റെടുത്തില്ല. ഭരണകക്ഷിയായ താലിബാൻ്റെ പ്രധാന എതിരാളിയായ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൻ്റെ അഫിലിയേറ്റ്, രാജ്യത്തുടനീളമുള്ള സ്കൂളുകൾ,…

Read Full News

പ്രതിമ തകർന്ന സംഭവം; മോദി പരസ്യമായി മാപ്പ് പറഞ്ഞു.

മുംബൈ:മഹാരാഷ്ട്രയിലെ സിന്ധുദുർഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തില്‍ പരസ്യമായി മാപ്പുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന റാലിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ഛത്രപതി ശിവജി എന്നത് വെറുമൊരു പേര് മാത്രമല്ല എനിക്ക്, ഞങ്ങളുടെ ആരാധനാപാത്രമാണെന്ന് മോദി പറഞ്ഞു. ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തില്‍, പ്രയാസം നേരിട്ട ജനങ്ങളോട് ഞാൻ തല കുമ്ബിട്ട് മാപ്പു ചോദിക്കുന്നു, മോദി പറഞ്ഞു.കഴിഞ്ഞ വർഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തത്….

Read Full News

ചംപൈ സോറൻ ബിജെപിയില്‍.

റാഞ്ചി:ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോർച്ച (JMM) മുൻ നേതാവുമായ ചംപൈ സോറൻ ബിജെപിയില്‍ ചേർന്നു.കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ഝാർഖണ്ഡ് ബിജെപി അദ്ധ്യക്ഷൻ ബാബുലാല്‍ മരന്ദി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു ചംപൈ സോറന്റെ ബിജെപി പ്രവേശനം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ചംപൈ സോറൻ ജെഎംഎമ്മില്‍ നിന്ന് രാജിവച്ചത്. വർഷങ്ങളോളം താൻ സേവനം ചെയ്ത ജെഎംഎമ്മിന്റെ നിലവിലെ പ്രവർത്തനശൈലിയും നയങ്ങളുമാണ് പാർട്ടി വിടാൻ നിർബന്ധിതനാക്കിയതെന്ന് ചംപൈ സോറൻ പ്രതികരിച്ചിരുന്നു….

Read Full News