ബഹുഭാര്യത്വം അസമിൽ 6000 ത്തോളം പേരെ ജയിലിൽ അടച്ചതായി ഹിമന്ത ബിശ്വ ശർമ്മ.
ഒന്നിലധികം പെൺകുട്ടികളെ വിവാഹം കഴിച്ചതിന് അസമിലെ ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ള 6,000 ത്തിലധികം വ്യക്തികൾ ജയിലിൽ പോയതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ലൗ ജിഹാദ് പ്രചരിപ്പിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകിയ അദ്ദേഹം അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. സ്ത്രീകളുടെ ആത്മാഭിമാനവും അന്തസ്സും ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടി കാണിച്ച ശർമ്മ അസമിൽ ഉടൻ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം ഒരാൾക്ക് ഒരു…

