ഖാലിസ്ഥാൻ ഭീകരന്റെ സ്വത്തുക്കള്‍കണ്ടുകെട്ടി.
ന്യൂഡൽഹി :ഖാലിസ്ഥാൻ ഭീകരന്റെ സ്വത്തുക്കള്‍ എൻഐഎ കണ്ടുകെട്ടി. പഞ്ചാബ് ഫിറോസ്പൂർ സ്വദേശിയായ രമണ്‍ദീപ് സിംഗിന്റെ സ്വത്തുക്കളാണ് എഎൻഐ കണ്ടുകെട്ടിയത്.എൻഐഎ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ഭീകരന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ഇയാളുടെ വസ്തുവകകള്‍ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയതെന്ന് എൻഐഎ അറിയിച്ചു. ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സ് (കെഎല്‍എഫ്), ബബ്ബർ ഖല്‍സ ഇൻ്റർനാഷണല്‍ (ബികെഐ), ഇൻ്റർനാഷണല്‍ സിഖ് യൂത്ത് ഫെഡറേഷൻ (ഐഎസ്‌വൈഎഫ്) തുടങ്ങിയ ഭീകരവാദ സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയിരിക്കുന്നത്. 2022 ഓഗസ്റ്റ് 20-ന് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ…

