അമേരിക്കൻ ഹൈവേക്ക് ഇന്ത്യൻ വംശജന്റെ പേരിട്ടു.
ന്യൂയോർക്ക്: അമേരിക്കൻ സംസ്ഥാനമായ കാലിഫോര്‍ണിയയിലെ ദേശീത പാത ഇനി ഇന്ത്യൻ വംശജന്റെ പേരിലറിയപ്പെടും. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീര ചരമം പ്രാപിച്ച റോനില്‍ സിംഗ് എന്ന പോലീസ് ഓഫീസറിന്റ പേരിലാകും ഈ ദേശീയ പാത അറിയപ്പെടുക.’കോര്‍പ്പറല്‍ റോനില്‍ സിംഗ് മെമ്മോറിയല്‍ ഹൈവേ’ എന്നാണ് ഇനി കാലിഫോര്‍ണിയൻ ഹൈവേ അറിയപ്പെടുക. റോനിലിന്റ ഭാര്യയും മകനും റോടിന്റ നാമകരണ ചടങ്ങില്‍ പങ്കെടുത്തു.2018-ല്‍ അനധികൃത കുടിയേറ്റക്കാരന്റ വെടിയേറ്റാണ് റോനില്‍ സിംഗ് കൊല്ലപ്പെട്ടത്.ഫിജിയിലെ നവുവയിലെ നൈറ്റാറ്റ പട്ടണത്തിലാണ് സിംഗ് വളര്‍ന്നത്. 2003-ല്‍ റോനില്‍ കുടുംബത്തോടൊപ്പം…

