മധ്യപ്രദേശില്‍ പാചക ഗ്യാസ് സിലിണ്ടറിന് 450 ; പ്രഖ്യാപനവുമായി ശിവരാജ് സിംഗ് ചൗഹാന്‍.
എല്ലാവര്‍ക്കും 450 രൂപയ്ക്ക് ഗാര്‍ഹിക ഗ്യാസ് സിലിണ്ടര്‍ ലഭിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. ഇതിനായി പട്ടിക തയ്യാറാക്കിവരികയാണെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ ഉജ്ജ്വല പദ്ധതിക്ക് കീഴിലുള്ള ആളുകള്‍ക്ക് മാത്രമല്ല, അല്ലാത്തവര്‍ക്കും സിലണ്ടര്‍ ലഭിക്കും. ഖര്‍ഗോണില്‍ നടന്ന ജന്‍ ആശിര്‍വാദ് യാത്രയിലാണ് ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപനം നടത്തിയത്.ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്ര ശനിയാഴ്ചയാണ് ജില്ലയിലെ ബര്‍വ അസംബ്ലിയിലെ സനവാദില്‍ എത്തിയത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇതിന് പിന്നാലെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

