പൂഞ്ച് ഭീകരാക്രമണം മരണം അഞ്ചായി .
ശ്രീനഗർ:ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ എണ്ണം അഞ്ചായി. ആയുധധാരികളായ ഭീകരർ നടത്തിയ ഒളിയാക്രമണത്തിൽഅഞ്ച് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ധേര കി ഗാലിക്കും ബുഫ്ലിയാസിനും ഇടയിലുള്ള ധത്യാർ മോർഹിൽ ഉച്ചകഴിഞ്ഞ് 3:45 ഓടെയാണ് ആക്രമണമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊടും വളവുള്ള ധാത്യാർ മോർ പ്രദേശത്ത് വച്ച് സൈനിക വാഹനങ്ങൾ വേഗത കുറച്ചപ്പോൾ ഭീകരർ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. കൊടും വളവുകളും കുണ്ടുംകുഴിയുമുള്ള റോഡും കാരണം സൈനിക വാഹനങ്ങൾ വേഗത…

