‘ഓപ്പറേഷൻ പശ്ചാത്താപത്തിന്റെ ദിനം’ഇറാനിൽ കനത്ത ആക്രമണം നടത്തി ഇസ്രായേൽ.
ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍.” ഓപ്പറേഷൻ പശ്ചാത്താപത്തിന്റെ ദിനം ” എന്ന് പേരിട്ട തിരിച്ചടിയിൽ ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്.ഒരു വർഷത്തിലേറെയായി ഇസ്രായേലിനെതിരെ ഇറാനും മിഡിൽ ഈസ്റ്റിലുടനീളം അതിൻ്റെ സഖ്യകക്ഷികളും നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി “ഇറാനിലെ സൈനിക ലക്ഷ്യങ്ങളിൽ കൃത്യമായ ആക്രമണം നടത്തുകയാണെന്ന്” പുലർച്ചെ 2:30 ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. രാവിലെ 6 മണിക്ക് ശേഷം ആക്രമണം അവസാനിച്ചതായി സൈന്യം അറിയിച്ചു. സ്ഫോടനത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ സുപ്രധാന…

