75-ാമത് റിപ്പബ്ലിക് ദിനം; നാരി ശക്തിയിൽ ഡൽഹി .
ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ ബിഎസ്‌എഫിന്റെ പരേഡിനെ നയിച്ച് വനിതാ സംഘം. രാജ്യത്തെ സ്ത്രീശക്തിയെ ചിത്രീകരിക്കും വിധത്തിലുള്ള പ്രകടനമാണ് ബിഎസ്‌എഫ് മഹിളാ ബ്രാസ് ബാൻഡും അതിർത്തി രക്ഷാ സേനയുടെ വനിതാ സംഘവും കർത്തവ്യപഥില്‍ നടത്തിയത്.സബ് ഇൻസ്പെക്ടർ ശ്വേത സിംഗാണ് പരേഡിനെ നയിച്ചത്.അസിസ്റ്റന്റ് കമാൻഡന്റ് റാങ്കിലുള്ള വനിതാ ഓഫീസറും രണ്ട് സബോർഡിനേറ്റ് ഓഫീസർമാരും ചേർന്ന് 144 വനിതാ ബിഎസ്‌എഫ് കോണ്‍സ്റ്റബിള്‍മാരാണ് പരേഡില്‍ പങ്കെടുത്തത്. പങ്കെടുത്ത വനിതകളില്‍ 27 പേർ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ്. ജമ്മു കശ്മീരില്‍ നിന്നും…

