ലോക പ്രശസ്ത ബിയർ ഫെസ്റ്റ് ജർമ്മനിയിൽ തുടങ്ങി.
ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റിവലായ ജമനിയിലെ പ്രശസ്തമായ ഒക്‌ടോബര്‍ ഫെസ്റ്റ് ശനിയാഴ്ച ബവേറിയന്‍ തലസ്ഥാനമായ മ്യൂണിക്കില്‍ ആരംഭിച്ചു.മ്യൂണിക്ക് മേയര്‍ ഡീറ്റര്‍ റെയ്റ്റര്‍ ആണ് പരമ്ബരാഗത ആഹ്വാനത്തോടെ ആദ്യത്തെ ബീയര്‍ ബാരല്‍ പൊട്ടിച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് അദ്ദേഹം ആദ്യ ടാങ്കര്‍ഡ് ബവേറിയന്‍ മുഖ്യമന്ത്രി മാര്‍ക്കൂസ് സോഡറിന് കൈമാറി. ബിയര്‍ കാര്‍ണിവലില്‍ പങ്കുചേരുന്നതിന് വിവിധ രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകരാണ് എത്തിചേര്‍ന്നിരിക്കുന്നത്. ഈ വര്‍ഷം കുറഞ്ഞത് ആറ് ദശലക്ഷം സന്ദര്‍ശകരെ ആണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്

