നുഴഞ്ഞുകയറ്റം തടയാനായില്ല; ബി എസ് എഫ് ഡയറക്ടറെ നീക്കി.
നുഴഞ്ഞുകയറ്റം തടയാനായില്ല; നിതിൻ അഗർവാളിനെ നീക്കി ജമ്മു: കാലാവധി ബാക്കി നില്‍ക്കെ ബി.എസ്.എഫ്. തലപ്പത്തുനിന്ന് നിതിൻ അഗർവാളിനെ നീക്കിയതിന് പിന്നില്‍ ഏകോപനത്തിലെ പാളിച്ചയടക്കമുള്ള വിമർശനം ചൂണ്ടിക്കാട്ടിയെന്ന് ദേശീയ മാധ്യമങ്ങള്‍.അന്താരാഷ്ട്ര അതിർത്തിയിലെ നുഴഞ്ഞുകയറ്റം വർധിക്കുന്ന സാഹചര്യത്തിലാണ് ബി.എസ്.എഫ്. ഡയറക്ടർ ജനറല്‍ സ്ഥാനത്തുനിന്ന് അഗർവാളിനെ നീക്കം ചെയ്യുന്നതെന്ന് എൻ ഡി ടി വി റിപ്പോർട്ടുചെയ്തു. 1989 കേരള ബാച്ച് ഉദ്യോഗസ്ഥനായ നിതിൻ അഗർവാളിനെ സംസ്ഥാന കേഡറിലേക്ക് തിരിച്ചയച്ചു. സ്പെഷ്യല്‍ ഡെപ്യൂട്ടി ഡി.ജി. ആയിരുന്ന വൈ.ബി. ഖുരാനിയേയും മാറ്റിയിരുന്നു. തുടർന്ന് ജമ്മുവിലെ…

