രത്തൻ ടാറ്റയ്ക്ക് വിട.
മുംബൈ: വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്ക്ക് വിട. നാല്മണിവരെ മുംബയിലെ നാഷണല്‍ സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് പരിസരത്ത് പൊതുജനങ്ങള്‍ അദ്ദേഹത്തിന് ആദരവർപ്പിച്ചു.ശേഷം ഭൗതികശരീരം വർളിയിലെ വൈദ്യുതിശ്മശാനത്തില് എത്തിച്ചു. പാഴ്സി ആചാരപ്രകാരം സംസ്കാരം നടന്നു. പൂർണ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്കാരം. 21 ഗണ്‍ സല്യൂട്ടോടെയായിരുന്നു രാജ്യം അദ്ദേഹത്തെ അവസാനമായി യാത്രയാക്കിയത്. അവസാനമായി ഒരുനോക്ക് കാണാൻ ഇവിടെയും ആയിരങ്ങളാണ് എത്തിച്ചേർന്നത്. വലിയ പൊലീസ് സന്നാഹം തന്നെ സ്ഥലത്ത് ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി…

