വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറി;തൃണമൂല്‍ മന്ത്രി രാജിവച്ചു.
കൊല്‍ക്കത്ത : വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി.പാർട്ടിയിലെ മുതിർന്ന നേതാവും സംസ്ഥാന ജയില്‍ മന്ത്രിയുമായ അഖില്‍ ഗിരിയാണ് രാജിവെച്ചത്. ഉദ്യോഗസ്ഥയെ അപമാനിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മന്ത്രിക്ക് പാർട്ടിയില്‍ നിന്നുള്‍പ്പെടെ കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. സമ്മർദ്ദം ശക്തമായതോടെ പാർട്ടി രാജിവെയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഖില്‍ ഗിരി മന്ത്രിസ്ഥാനം രാജിവെച്ചത്. ജില്ലാ വനംവകുപ്പ് ഓഫീസർ മനീഷ ഷായെ, മന്ത്രി ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്. ‘…

