ഫ്രാൻസിൽ തൂക്ക്;തീവ്ര വലതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് .
പാരീസ്: ഫ്രഞ്ച് പാർലമെന്റായ നാഷണൽ അസംബ്ലിയിലേക്ക് ഞായറാഴ്ച നടന്ന രണ്ടാംവട്ട വോട്ടെടുപ്പിൽ തീവ്രവലതുകളെ പിറകിലാക്കി ഇടതുസഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം. എക്സിറ്റ് പോളുകൾ പ്രകാരം കൂടുതൽ സീറ്റുകളിൽ ഇടതുസഖ്യമായ ന്യൂപോപ്പുലർ ഫ്രണ്ട്(എൻ.പി.എഫ്.)മുന്നേറി. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ റിനെയ്സെൻസ് പാർട്ടി രണ്ടാമതും മാരിൻ ലെ പെന്നിന്റെ തീവ്രവലതുപാർട്ടിയായ നാഷണൽ റാലി(ആർ.എൻ.) മൂന്നാമതുമായി. എന്നാൽ, 577 അംഗ നാഷണൽ അസംബ്ലിയിലെ കേവലഭൂരിപക്ഷമായ 289 സീറ്റ് ആർക്കുമില്ല. ഇടതുസഖ്യത്തിന് 182 സീറ്റുകളാണ് കിട്ടിയത്. പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ സെൻട്രിസ്റ്റ് എൻസെംബിൾ സഖ്യം 163…

