നന്ദികേടിൻ്റെ ബംഗ്ലാ മോഡൽ.
ബംഗ്ലാദേശിലെ പുതിയ പാഠപുസ്തകങ്ങളില്‍ നിന്നും സ്ഥാപക നേതാവ് ബംഗാബന്ധു ഷെയ്ഖ് മുജിബുർ റഹ്മാൻ്റെ പേരു നീക്കം ചെയ്ത് യൂനസിൻ്റെ നേതൃത്തത്തിലുള്ള ഇടക്കാല സർക്കാർ. 1971ലെ ബംഗ്ലാദേശിന്‍റെ സ്വാതന്ത്രപ്രഖ്യാപനം നടത്തിയത് അന്ന് പട്ടാളതലവനായിരുന്ന സിയാവുർ റഹ്മാനാണെന്നാണ് പുതിയ കണ്ടുപിടുത്തം. രാജ്യംവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവും സ്വാതന്ത്രസമര നേതാവുമായ മുജീബുർ റഹ്മാനെ രാഷ്ട്രപിതാവെന്ന പദവിയില്‍ നിന്നും വെട്ടിമാറ്റി. പാഠപുസ്തകങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത എഴുത്തുകാരനും ഗവേഷകനുമായ രഖല്‍ റാഹ, “അതിശയോക്തിപരവും അടിച്ചേല്‍പ്പിക്കപ്പെട്ടതുമായ ചരിത്രത്തില്‍” നിന്ന് പാഠപുസ്തകങ്ങളെ…

