കെനിയയിൽ കലാപം: ഇന്ത്യൻ പൗരന്മാർക്ക്  ജാഗ്രത  നിർദ്ദേശം.

 ആഫ്രിക്കൻ രാജ്യമായ കെനിയയിലെ അക്രമാസക്തമായ ജനകീയ പ്രതിഷേധങ്ങളിൽ നിന്നും ഉയർന്നുവരുന്ന “പ്രക്ഷുബ്ധ” സാഹചര്യം കണക്കിലെടുത്ത് “വളരെ ജാഗ്രത” പാലിക്കാൻ  കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി.കെനിയൻ പാർലമെൻ്റ് രാജ്യത്തിലെ നികുതി വർധിപ്പിക്കാൻ നിർദ്ദേശിച്ചതോയാണ് ജനങ്ങൾ തെരുവിലിറങ്ങിയത് വിവാദമായ ബിൽ പാസാക്കിയതിന് പിന്നാലെ കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയും രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളും അക്രമാസക്തമായ സംഘർഷങ്ങൾക്കും പ്രകടനങ്ങൾക്കും സാക്ഷ്യം വഹിച്ചു.നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത്, കെനിയയിലെ എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കാനും അനിവാര്യമല്ലാത്ത സഞ്ചാരം നിയന്ത്രിക്കാനും സാഹചര്യം മാറുന്നതുവരെ…

Read More

റഷ്യയിൽ ഭീകരാക്രമണം; നിരവധി ജൂതരും ക്രിസ്ത്യാനികളും കൊല്ലപ്പെട്ടു.

മോസ്‌കോ: റഷ്യയുടെ തെക്കൻ റിപ്പബ്ലിക്കായ ഡാഗെസ്താനിൽ ഞായറാഴ്ച 15-ലധികം പോലീസുകാരും ഒരു ഓർത്തഡോക്‌സ് പുരോഹിതൻ ഉൾപ്പെടെ നിരവധി സാധാരണക്കാരും സായുധ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അതിൻ്റെ ഗവർണർ സെർജി മെലിക്കോവ് തിങ്കളാഴ്ച രാവിലെ ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.രണ്ട് നഗരങ്ങളിലെ രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പോലീസ് പോസ്റ്റിനും നേരെ തോക്കുധാരികൾ വെടിയുതിർത്തതായി അധികൃതർ അറിയിച്ചു. സായുധ കലാപത്തിൻ്റെ ചരിത്രമുള്ള മുസ്ലീം ഭൂരിപക്ഷ മേഖലയിൽ നടന്ന ആക്രമണങ്ങളെ ഭീകര പ്രവർത്തനങ്ങളെന്നാണ് റഷ്യയുടെ ദേശീയ തീവ്രവാദ വിരുദ്ധ സമിതി…

Read More

നൂറ്റാണ്ടുകൾക്ക് ശേഷം നളന്ദയ്ക്ക് പുനർജന്മം.

പട്‌ന:പൗരാണിക ഭാരതത്തിലെ ലോക പ്രസിദ്ധി യാർജിച്ച നളന്ദ സർവ്വ കലാശാലയ്ക്ക് പുതിയ മുഖം. വൈദേശികഅക്രമത്തിൽ തകർന്നടിഞ്ഞ നളന്ദയ്ക്ക് നൂറ്റാണ്ടുകൾക്ക് ശേഷം പുനർജന്മമായി.ഭാരതഭൂമിയിൽ അധിനിവേശം നടത്തിയ ടർക്കിഷ്-അഫ്ഗാൻ അക്രമണകാരി മുഹമ്മദ് ബക്തിയാർ ഖിൽജി മുച്ചൂടും നശിപ്പിച്ച നളന്ദ സർവകലാശാലയുടെ പുതിയ ക്യാമ്ബസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. 17 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. പുരാതന നളന്ദ സർവകലാശാലയുടെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പുതിയ ക്യാമ്ബസ്. 2007ൽ ഫിലിപ്പീൻസിൽ നടന്ന രണ്ടാം ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിലാണ് യൂണിവേഴ്സിറ്റി…

Read More

അരവിന്ദ് കെജ്രിവാൾ 100 കോടി കൈക്കൂലി ആവശ്യപ്പെട്ടു; ഇ ഡി.

ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി ഡൽഹിയിലെ റൂസ് അവന്യൂ കോടതി ബുധനാഴ്ച വിധിച്ചു. പിൻവലിച്ച മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാൾ 100 കോടി രൂപ കിക്ക്ബാക്ക് ആവശ്യപ്പെട്ടതിൻ്റെ തെളിവുകൾ കൈവശമുണ്ടെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റൂസ് അവന്യൂ കോടതിയെ അറിയിച്ചു. കേസിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ സമർപ്പിച്ച കുറ്റപത്രം കോടതി പരിഗണിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു.വീഡിയോ കോൺഫറൻസിലൂടെയാണ് ഡൽഹി മുഖ്യമന്ത്രിയെ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ…

Read More

ത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട;എട്ടോളം തീവ്രവാദികൾ കൊല്ലപ്പെട്ടു.

റായ്‌പൂർ: ഛത്തീസ്‌ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.അബുജ്‌മറില്‍ ഇന്ന് രാവിലെയാണ് സംഭവം.ഛത്തീസ്‌ഗഡില്‍ നാരായണ്‍പൂർ ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. നാരായണ്‍പൂർ, ബീജാപൂർ, ദന്തേവാഡ ജില്ലകളില്‍ ഉള്‍പ്പെടുന്ന ഒരു കുന്നിൻ പ്രദേശമാണ് അബുജ്മർ. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടതും അധികം ആളുകള്‍ എത്തിച്ചേരാൻ കഴിയാത്തതുമായ ഈ പ്രദേശം മാവോയിസ്റ്റുകളുടെ പ്രധാന കേന്ദ്രമാണ്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതിനെത്തുടർന്ന് നാരായണ്‍പൂർ,…

Read More

ജമ്മു കാശ്മീരിലെ സ്കൂളുകളിൽ ഇനി ദേശീയ ഗാനം നിർബന്ധം.

ശ്രീനഗർ:ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ്. രാവിലെ അസംബ്‌ളിയില്‍ ദേശീയ ഗാനം ആലപിക്കണമെന്നാണ് ഉത്തരവ്.ദേശീയ ഗാനത്തോടെ ആരംഭിക്കുന്ന 20 മിനിറ്റ് അസംബ്‌ളി എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമാണ്. രാവിലത്തെ അസംബ്‌ളികള്‍ ദേശീയ സ്വത്വത്തില്‍ അഭിമാനബോധം വളര്‍ത്തുക മാത്രമല്ല, വിദ്യാര്‍ഥികളില്‍ അച്ചടക്കവും ഐക്യവും വളര്‍ത്തുമെന്ന് വിശ്വസിക്കുന്നതായി സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.സ്കൂൾ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അലോക് കുമാർ ഒപ്പിട്ട ഉത്തരവിൽ സ്‌കൂളുകൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. “മേൽപ്പറഞ്ഞ വരികളിൽ നടത്തുന്ന പ്രഭാത അസംബ്ലികൾ നമ്മുടെ ദേശീയ…

Read More

കാരണം അവ്യക്തം; മുഖ്യമന്ത്രിയുടെ ഭാര്യ എംഎൽഎ സ്ഥാനം രാജിവച്ചു.

ഗാംഗ്‌ടോക്ക്: സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങിൻ്റെ ഭാര്യ കൃഷ്ണ കുമാരി റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം വ്യാഴാഴ്ച എംഎൽഎ സ്ഥാനം രാജിവച്ചു, ഔദ്യോഗിക അറിയിപ്പ്. അവളുടെ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) സ്ഥാനാർത്ഥി ബിമൽ റായിയെ പരാജയപ്പെടുത്തി അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാംചി-സിംഗിതാങ് സീറ്റിൽ നിന്ന് അവർ വിജയിച്ചിരുന്നു. 11 നാംചി സിങ്കിതംഗിലെ പൗരന്മാരെ അഭിസംബോധന ചെയ്ത ഹൃദയസ്പർശിയായ കത്തിൽ, മാം കൃഷ്ണ കുമാരി…

Read More

ജി സെവൻ ഉച്ചകോടി; മോദി ഇറ്റലിയിൽ.

ജി 7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഇറ്റലിയിലെ അപുലിയയിലെത്തി. വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി അദ്ദേഹം നിരവധി നേതാക്കളെ കാണും. ഹാട്രിക് വിജയം നേടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്. “ലോക നേതാക്കളുമായി ഉൽപ്പാദനപരമായ ചർച്ചകളിൽ ഏർപ്പെടാൻ കാത്തിരിക്കുകയാണ്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ശോഭനമായ ഭാവിക്കായി അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ഒരുമിച്ച് ലക്ഷ്യമിടുന്നു.” അദ്ദേഹം ട്വീറ്റ് ചെയ്തു. ഇറ്റലിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷം…

Read More

ചന്ദ്രബാബു നായിഡു ‘സത്യപ്രതിജ്ഞ ചെയ്തു.

വിജയവാഡ :ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു. വിജയവാഡയിൽ വച്ചാണ് സത്യപ്രതിജ്ഞ നടന്നത് . ഉപ മുഖ്യമന്ത്രിയായി പവൻ കല്യാണും സത്യപ്രതിജ്ഞ ചെയ്തു.ഇരുവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ആന്ധ്രാപ്രദേശിൽ വിജയവാഡയിൽ കേസരപള്ളിയിലെ ഗന്നവാരം വിമാനത്താവളത്തിന് എതിർവശത്തുള്ള മേധ ഐടി പാർക്കിന് സമീപമാണ് രാവിലെ 11.27ന് സത്യപ്രതിജ്ഞ ചടങ്ങപകൾ നടന്നത്. ചന്ദ്രബാബുനായിഡുവിനൊപ്പം മറ്റ് നേതാക്കളും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി…

Read More

സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല;പ്രധാന വകുപ്പുകൾ എല്ലാം ബിജെപി കൈപ്പിടിയിലാക്കി.

ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതിയ സർക്കാരിലെ 71 മന്ത്രിമാരും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഇവരിൽ 30 പേർ ക്യാബിനറ്റ് മന്ത്രിമാരായും അഞ്ച് പേർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായും 36 പേർ സഹമന്ത്രിമാരായും തിരഞ്ഞെടുക്കപ്പെട്ടു. മോദി 3.0യിൽ നിതിൻ ഗഡ്കരി ഗതാഗത വകുപ്പ് നിലനിർത്തി, അജയ് തംതയ്ക്കും ഹർഷ് മൽഹോത്രയ്ക്കും റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേയുടെ ചുമതലയുടെ സഹമന്ത്രിമാരാണ്. അവർക്കായി അനുവദിച്ച മന്ത്രിമാരുടെയും വകുപ്പുകളുടെയും മുഴുവൻ പട്ടികയും ചുവടെ ചേർക്കുന്നു. രാജ്നാഥ് സിംഗ്- പ്രതിരോധം അമിത് ഷാ-ആഭ്യന്തരം,…

Read More