ബിജെപിയുടെ ടെസ്റ്റ് ഡോസ് ; ഉത്തരാഖണ്ഡിൻ ഏക സിവിൽ കോഡ്.

ബിജെപിയുടെ ടെസ്റ്റ് ഡോസ് ; ഉത്തരാഖണ്ഡിൻ ഏക സിവിൽ കോഡ്. ഡെറാഡൂണ്‍:  ഉത്തരാഖണ്ഡിൻ ഏക സിവില്‍ കോഡ് ബില്‍ പാസാക്കി. രാജ്യത്ത് യു.യു.സി ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കള്‍, പിന്തുടർച്ചാവകാശം എന്നിവയില്‍ എല്ലാ പൗരന്മാർക്കും മതഭേദമില്ലാതെ ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന ഏക സിവില്‍ കോഡ് ബില്‍ ചൊവ്വാഴ്ചയാണ് സർക്കാർ നിയമസഭയില്‍ അവതരിപ്പിച്ചത്. ഇന്നലെ അവതരിപ്പിച്ച ബില്‍ ഇന്ന് ചർച്ചകള്‍ക്ക് ശേഷം പാസാക്കുകയായിരുന്നു. രാജ്യമാകെ നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ച ഏക സിവില്‍…

Read Full News

മാസപ്പടി വിവാദത്തിൽ കേന്ദ്ര നടപടി തുടങ്ങി.

എറണാകുളം :  മാസപ്പടി വിവാദത്തിൽ നടപടിയുമായി എസ് എഫ് ഐ ഒ. വീണ വിജയൻ്റെ എക്സലോജിക്കൽ അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ കേന്ദ്ര ഏജൻസി ആലുവയിലെ സി എം എൽ ആസ്ഥാനത്ത് റെയ്ഡ് തുടങ്ങി. എസ് എഫ് ഐ ഒ ഡയറക്ടർ എം അരുൺ പ്രസാദിൻ്റെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് എസ് ഐ എം ആർഎൽ ഓഫീസ് ഉദ്യോഗസ്ഥർ എത്തിയതിനുപിന്നാലെ റെയ്ഡ് ആരംഭിച്ചത്. സി എം ആര്‍ എല്ലിന്റെ കോര്‍പ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. വിശദ പരിശോധനകളാണ് സംഘം…

Read Full News

അമേരിക്കൻ തിരിച്ചടി ;85 ഇടങ്ങളിൽ ബോംബ് വർഷം .

വാഷിംഗ്ടൺ: ഇറാഖിലെയും സിറിയയിലെയും ഇറാൻ കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലേയും ഇറാഖിലേയും 85 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഇതിനുശേഷം യുദ്ധവിമാനങ്ങള്‍ മടങ്ങി. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമായിരുന്നുവെന്നും തിരിച്ചടിയുടെ ഭാഗമായി ഉണ്ടായ നാശനഷ്‌ടത്തിന്റെ കണക്കെടുത്ത് വരുന്നതായി അമേരിക്ക വ്യക്തമാക്കി. കമാൻഡ് ആൻഡ് കൺട്രോൾ ആസ്ഥാനം, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ, റോക്കറ്റുകളും മിസൈലുകളും, ഡ്രോൺ, വെടിമരുന്ന് സംഭരണ ​​കേന്ദ്രങ്ങൾ, സൈന്യവുമായോ ഗാർഡിൻ്റെ പര്യവേഷണസംഘമായ ഐആർജിസിയുടെ ഖുദ്‌സ് ഫോഴ്‌സുമായോ ബന്ധിപ്പിച്ചിട്ടുള്ള മറ്റ്…

Read Full News

ഉത്തരാഖണ്ഡ് ഏകസിവില്‍ കോഡിലേക്ക്.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനുളള നീക്കം അന്തിമഘട്ടത്തിലേക്ക്. ഇത് സംബന്ധിച്ച കരട് രേഖ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് സമിതി സമർപ്പിച്ചു.ലിവ് ഇൻ റിലേഷൻഷിപ്പുളളവർ സ്വയം സാക്ഷ്യപ്പെടുത്തി വെളിപ്പെടുത്തണം, ബഹുഭാര്യത്വത്തിൻ്റെ നിരോധനം, തുല്യ അനന്തരാവകാശം എന്നിവയാണ് കരട് രേഖയിലെ പ്രധാന നിർദേശങ്ങള്‍. മുൻ സുപ്രീംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണ് കരട് സമർപ്പിച്ചത്. കരട് സമർപ്പിക്കുന്നതിനാല്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്ബില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.ഏക സിവില്‍കോഡ് നടപ്പാകുന്നതോടെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസും ആണ്‍കുട്ടികളുടെ വിവാഹപ്രായം 21…

Read Full News

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി  ചംപായ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു.

റാഞ്ചി :ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപായ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അഴിമതി കേസില്‍ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രാജിവച്ച സാഹചര്യത്തിലാണ് ചംപായ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തത്.ഹേമന്ത് സോറന്‍ മന്ത്രിസഭയില്‍ ഗതാഗത, എസ്സി-എസ്ടി വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം. ഹേമന്ത് സോറന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഇദ്ദേഹം, ജെഎംഎം സംസ്ഥാന വൈസ് പ്രസിഡന്റ്. കോൺഗ്രസ് നേതാവ് അലംഗീർ അലൻ, രാഷ്ട്രീയ ജനതാദളിൻ്റെ (ആർജെഡി) സത്യാനന്ദ് ഭോഗ്ത എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു….

Read Full News

പുതിയ രാഷ്ട്രീയ പാർട്ടിയുമായ് തമിഴ് നടൻ വിജയ്.

ചെന്നെ:പുതിയ ദ്രാവിട രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് വിജയ്. ‘തമിഴ് വെട്രി കഴകം’ എന്നാണ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പാർട്ടീ രൂപീകരണ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ അദ്ദേഹം പാർട്ടിയുടെ പേര് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പാർട്ടീ രൂപീകരണവുമായി ബന്ധപ്പെട്ട് വിജയ് ഒരു പ്രസ്താവനയും പുറത്തിറക്കിയിരുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന…

Read Full News

ബ്രഹ്മഗിരി സൊസൈറ്റിക്ക് വായ്പ നൽകിയവർക്ക് ഇൻകം ടാക്സ് നോട്ടീസ് .

കല്‍പറ്റ: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്ക് നിക്ഷേപമായും വായ്പയായും വന്‍ തുക നല്‍കിയവർക്ക് നോട്ടീസ് അയച്ച്‌ ആദായ നികുതി വകുപ്പ്.സൊസൈറ്റിക്ക് 2021-22 സാമ്ബത്തിക വര്‍ഷം ലഭ്യമാക്കിയ തുകയുടെ സ്രോതസ്സ് വെളിപ്പെടുത്തുന്നതിനടക്കമാണ് നോട്ടീസ് അയച്ചുതുടങ്ങിയത്. 1961ലെ ആദായ നികുതി നിയമം സെക്ഷന്‍ 133(6) പ്രകാരമാണ് നോട്ടീസ്. ബ്രഹ്മഗിരി സൊസൈറ്റിയുടെ വിവിധ പ്രോജക്ടുകളില്‍ ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ചവരാണ് ഇവരില്‍ അധികവും. നടത്തുന്ന ബിസിനസിനെക്കുറിച്ചുള്ള വിവരണം, സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയതിന്റെ ലഡ്ജര്‍ കോപ്പി, ബാങ്ക് സ്റ്റേറ്റ്‌മെന്റ് പകര്‍പ്പ് തുടങ്ങിയ രേഖകളും…

Read Full News

ഭൂമി തട്ടിപ്പ് ;സോറൻ അറസ്റ്റിൽ.

റാഞ്ചി: ഭൂമി തട്ടിപ്പ്‌ ഉള്‍പ്പെടുന്ന കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) ആറു മണിക്കൂര്‍ ചോദ്യംചെയ്‌തതിനിടെ ഝാര്‍ഖണ്ഡ്‌ മുഖ്യമന്ത്രിയും ജെ.എം.എം.നേതാവുമായ ഹേമന്ദ്‌ സോറന്‍ രാജിവച്ചു. ഇ.ഡി. കസ്‌റ്റഡയില്‍ തുടരവെ ഇന്നലെ രാത്രി ഗവര്‍ണറെ കണ്ട്‌ രാജി സമര്‍പ്പിക്കുകയായിരുന്നു. ഹേമന്ദിന്റെ വിശ്വസ്‌തനും ഗതാഗത മന്ത്രിയുമായ ചംപായ്‌ സോറന്‍ മുഖ്യമന്ത്രിയാകും.ചംപായ്‌ സോറനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്നും എല്ലാ എം.എല്‍.എമാരും ഒപ്പമുണ്ടെന്നും ഝാര്‍ഖണ്ഡ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാജേഷ്‌ താക്കൂര്‍ പ്രതികരിച്ചു. ഝാര്‍ഖണ്ഡ്‌ മുക്‌തിമോര്‍ച്ചയും (ജെ.എം.എം.) കോണ്‍ഗ്രസും ചേര്‍ന്നുള്ള കൂട്ടുകക്ഷി ഭരണമാണ്‌ ഝാര്‍ഖണ്ഡില്‍….

Read Full News

‘പിക്‌നിക് സ്‌പോട്ട് അല്ല’:  ക്ഷേത്രങ്ങളിൽ അഹിന്ദുക്കളുടെ പ്രവേശനം സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ:ക്ഷേത്രത്തിനുള്ളിലേക്കുള്ള പ്രവേശനം വിശ്വാസികള്‍ക്ക് മാത്രമായിരിക്കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി.ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തില്‍ സ്ഥിതി ചെയ്യുന്ന കൊടിമരത്തിനപ്പുറം അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകള്‍ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശം നല്‍കി. പഴനി ക്ഷേത്രം ഒരു വിനോദസഞ്ചാരകേന്ദ്രമല്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങള്‍ ഭരണഘടനയുടെ ആർട്ടിക്കിള്‍ 15ന്‍റെ പരിധിയില്‍ വരുന്നില്ലെന്ന് ഉത്തരവ് ഊന്നിപ്പറഞ്ഞു. അതിനാല്‍ അഹിന്ദുക്കള്‍ക്കുള്ള പ്രവേശന നിയന്ത്രണം അനുചിതമാണെന്ന് പറയാനാവില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച്‌ ക്ഷേത്രംപരിപാലിക്കണമെന്നും കോടതി അധികൃതർക്ക് നിർദ്ദേശം…

Read Full News

ഇമ്രാൻ ഖാൻ അഴിക്കുള്ളിലേക്ക് .

ഇസ്ലാമാബാദ്: സൈഫര്‍ കേസില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും തിരിച്ചടി.കേസില്‍ ഇരുവര്‍ക്കും 10 വര്‍ഷം തടവ് ശിക്ഷ പ്രത്യേക കോടതി വിധിച്ചു. 71 കാരനായ ഇമ്രാന്‍ ഖാനും 67 കാരനായ ഖുറേഷിയും നിലവില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുകയാണ്. പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കേസില്‍ വിധി വരുന്നത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം സ്ഥാപിതമായ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചതെന്ന് പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു….

Read Full News