ഉച്ചഭക്ഷണത്തിൽ ചിക്കനും ബീഫും ഒഴിവാക്കിയ നടപടി; സുപ്രീംകോടതിയും കൈവിട്ടു.
കവറത്തി :സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതില്‍ മാംസാഹാരം ഒഴിവാക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തില്‍ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി.ഉച്ചഭക്ഷണത്തിന്റെ മെനുവില്‍ നിന്ന് ചിക്കന്‍, ബീഫ്, മറ്റ് മാംസം എന്നിവ ഒഴിവാക്കിയ നടപടിയിലും മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തില്‍ ദ്വീപിലുള്ള എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടാൻ നിര്‍ദേശിക്കുന്ന ഉത്തരവിലും ഇടപെടാനാണ് സുപ്രീകോടതി വിസമ്മതിച്ചത്. ഇത്തരത്തിലുള്ള നയപരമായ വിഷയങ്ങളില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കവരത്തി ദ്വീപ് നിവാസിയായ അഡ്വക്കേറ്റ് അജ്മല്‍ അഹമ്മദ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി…

