അധികാരത്തിൽ വന്നാൽ പഴയ പാർലമെൻ്റിലേക്ക്; സഞ്ജയ് റാവത്ത്.
ഡല്‍ഹി : പുതിയ പാർലമെൻ്റിനെതിരെ ശിവസേന ഉദ്ധവ് വിഭാഗം നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്.പുതിയ പാർലമെന്റ് കെട്ടിടത്തെ ‘പഞ്ചനക്ഷത്ര ജയിലി’നോടാണ് അദ്ദേഹം ഉപമിച്ചത്. പ്രചോദനാത്മകമായ ചർച്ചകളൊന്നും അവിടെ നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ന്യൂഡല്‍ഹിയിലെ സെൻട്രല്‍ വിസ്റ്റയുടെ അവസ്ഥ എല്ലാവരും ഒന്ന് കാണണം’ -പാർലമെന്റ് അംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നിരാശ പ്രകടിപ്പിച്ച് റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ പാർലമെന്റ് പ്രവർത്തിക്കാൻ പറ്റാത്ത, പഞ്ചനക്ഷത്ര ജയില്‍ പോലെയാണ്. ഇൻഡ്യ മുന്നണി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ചരിത്രപരമായ പഴയ പാർലമെന്റ് കെട്ടിടത്തിലേക്ക് പാർലമെന്റ്…

